തിരമാലകൾ പലരോടും പറയാതെ
ഒളിപ്പിച്ചു വച്ച കഥകളുണ്ടായിരുന്നു…
ഒറ്റയ്ക്ക് കടപ്പുറത്ത് ചെല്ലുമ്പോൾ എപ്പോഴും
എന്നോടത് പറയാൻ അവ ഓടി വരും…
ആരോടും കാണിക്കാത്ത സ്നേഹം
എന്നോട് കാണിക്കും… എന്നാൽ
എന്റെ കഥയിൽ തന്നെ വഴിമുട്ടി
കിടക്കുന്ന ഞാൻ, അവയുടെ കഥകളിൽ
മുങ്ങി നനയരുതല്ലോ….
ഞാനും തിരിഞ്ഞോടും…
നനയാതെ വീട്ടിൽ ചെന്ന്
എന്റെ കഥാപാത്രം
ഭംഗിയായി ചെയ്യാൻ ശ്രമിക്കും….
-മർത്ത്യൻ-
‹ തോളുകൾ
Categories: കവിത
Nice words
Why don’t you open the follower gadget?
ഇഷ്ടമായി