എരിഞ്ഞടങ്ങിയ എല്ലാ ചിതകളിലും
കണ്ണടയുന്നതിനു മുൻപേ
കണ്ട കാഴച്ചയുടെ അംശങ്ങൾ
എരിയാതെ കിടപ്പുണ്ടാവും
മൌനമായി അതിന്റെ
മുൻപിൽ അൽപനേരം
നിന്നാൽ മതി…..
ജീവിതത്തിൽ മുന്നോട്ട്
നടക്കാൻ കഴിയുന്ന പല
വഴികളുടെ ആഴവും ദൂരവും
അളന്നു തെളിഞ്ഞു കിട്ടും
ചാരമായി മാറിയവനെ
നീയറിയണമെന്നില്ല….
-മർത്ത്യൻ-
‹ തിരമാലകൾ
Categories: കവിത
Leave a Reply