Recent Posts - page 16

  • നുറുങ്ങുകള്‍ – 2

    കാലം നഷ്ടപ്പെട്ട നിമിഷങ്ങളെല്ലാം കൂട്ടി വച്ച് കത്തിച്ച തീയിൽ മനസ്സിലുണ്ടായിരുന്ന നിശബ്ദദയൊക്കെ വെന്തെരിഞ്ഞു കാണും അല്ലെ…? ഇനി ചെവി പോത്തിയാലും കേൾക്കും കാലം തോളിലേറ്റി കൊണ്ടു പോകുമ്പോൾ വാവിട്ട് കരഞ്ഞ ചില ഓർമ്മകൾ…. -മർത്ത്യൻ-

  • നുറുങ്ങുകൾ – 1

    തിരിഞ്ഞു നോക്കാതെ മുന്നോട്ടോടുന്ന വഴികളിൽ എവിടെയെങ്കിലും സ്വയം മറന്നു വയ്ക്കും…. അന്ന് തീരും, സ്വയം മറന്ന് കളിച്ചുണ്ടാക്കിയ പ്രതാപവും അഹങ്കാരവുമെല്ലാം…. -മർത്ത്യൻ-

  • ഒരു സന്ധ്യാ നേരം

    നിലാവിൽ അലിഞ്ഞു ചേർന്നൊരു കവിതയുടെ നിറം, സ്കോച്ചിന്റെ സ്വർണ്ണ നിറത്തിൽ ഒരു കറ പോലെ പറ്റിക്കിടന്നു… ഐസു കട്ടകൾ തമ്മിലുരസ്സി ഒന്നാകാനുള്ള ശ്രമത്തിൽ, സ്വർണ്ണ നിറത്തിനെ മലിനമാക്കി ക്രമേണ ഇല്ലാതായി… പൊരിച്ച കോഴി അടുത്ത് കിടന്ന അയിലയുടെ മുകളിൽ അതിന്റെ വേറിട്ട കാലുകൾ കയറ്റി വച്ച് എരിഞ്ഞിരുന്നു… പാവാട വളർന്ന് പുടവയായത് അറിയാതെ പോയതിന്റെ നൊമ്പരം… Read More ›

  • ഒരു ആർ ഈ സി കവിത

    വർഷങ്ങൾ കഴിഞ്ഞു കണ്ട ഒരു സുഹൃത്തിനോട് ഞാൻ ചോദിച്ചു “നീ രക്ഷപ്പെട്ടു അല്ലേടാ…?” അവൻ എന്നെ നോക്കി ചിരിച്ചു, എന്നിട്ട് പറഞ്ഞു ഇനി ഇവിടുന്ന് രക്ഷപ്പെട്ട് പണ്ട് നമ്മളിരുന്ന ആ കലുങ്കിന്റെ മുകളിലേക്ക് നിന്റെയൊക്കെ കൂടെ എങ്ങിനെ എത്തും എന്നാണ് ഇപ്പോൾ ചിന്ത…. അവിടുന്ന് പിന്നെ നമുക്കെല്ലാം ആ ഹോസ്റ്റൽ റൂമിൽ പോയി ഒരു യൂനിറ്റ്… Read More ›

  • ചിലന്തികൾ

    ഒരൊറ്റ പിടിമുറുക്കത്തിൽ തീരാനുള്ളതെ ഉള്ളു… എങ്കിലും പൊളിഞ്ഞു വീഴാൻ തക്കം പാർത്തു നിൽക്കുന്ന ചുവരുകളിൽ പോലും വല കോർത്തു കഴിയുന്നു ചില ചിലന്തികൾ….. ചുവരിന്റെ ആയുസ്സിനെ കുറിച്ച് ഭയപ്പെടാറില്ല… ചുവരിനെ രക്ഷിക്കുകയാണെന്ന് വീമ്പിളക്കാറുമില്ല…. -മർത്ത്യൻ-

  • ഓർമ്മകളുടെ വെളിച്ചം

    ഓർമ്മകളുടെ വെളിച്ചം വഴികാട്ടിയാവും തീർച്ച… പക്ഷെ അത് ചിലപ്പോൾ നടന്നു വന്ന വഴികളിൽ തന്നെയിട്ട് ചുറ്റിക്കറക്കും…. ഓർമ്മകളുടെ വിളക്കണച്ച് മുന്നോട്ട് നീങ്ങാം എന്ന് കരുതിയാലോ…? അത് തരുന്ന ഇരുട്ടിൽ സ്വയം തിരഞ്ഞു വലയുകയും ചെയ്യും…. -മർത്ത്യൻ-

  • എറിഞ്ഞു കൊണ്ടേയിരിക്കണം

    കാണാത്തത്ര ദൂരത്തേക്ക് സ്വപ്നങ്ങൾ എറിഞ്ഞു നോക്കിയിട്ടുണ്ട് പലതും പൊട്ടി ചിതറിപ്പോയിട്ടുണ്ട് എത്രയോ എണ്ണം ഉന്നം തെറ്റി തിരിച്ചു വന്ന് മുറിവേൽപ്പിച്ചിട്ടുണ്ട് ചിലത് പോയ വഴി കണ്ടിട്ടില്ല… എങ്കിലും എല്ലാ മറന്ന് സ്വപ്നങ്ങൾ കാണണം… സ്വപ്നങ്ങൾക്ക് മരണം പാടില്ല…. ജീവിതമിട്ടു വെയ്ക്കുന്ന കുപ്പികളിൽ അതിനെ കുത്തി നിറയ്ക്കാനും ശ്രമിക്കരുത് കാണാത്തത്ര ദൂരത്തേക്ക് എറിഞ്ഞു കൊണ്ടേയിരിക്കണം…. -മർത്ത്യൻ-

  • അങ്ങനെയുമൊരിടം

    ആകാശത്തിന്റെ അറ്റത്ത്‌ എവിടെയോ പകലുകളിൽ ചന്ദ്രൻ വിശ്രമിക്കാറുള്ള ഒരിടമുണ്ടാവണം… മോഹങ്ങൾ നഷ്ടപ്പെട്ട നക്ഷത്രങ്ങളെ ലോകത്തിനു നഷ്ടപ്പെടാതിരിക്കാൻ സംരക്ഷിച്ചു വയ്ക്കുന്ന ഒരിടം….. ആകാശത്തിന്റെ ചന്തം കൂട്ടാൻ പകൽ മുഴുവൻ വേഷം മാറി കഴിയേണ്ടി വരുന്ന മേഖങ്ങൾക്ക് മർത്ത്യലോകത്തെ കാപട്യം കണ്ട് മനം മടുക്കുമ്പോൾ, രൂപശൂന്യമായി എല്ലാം മറന്നു കഴിയാൻ ഒരിടം….. വൈകീട്ട് ആകാശം ചന്ദ്രനു കൈമാറി കടലിൽ… Read More ›

  • സന്ധ്യ

    ഇന്നലെ കാറ്റ് വന്നു പറഞ്ഞ പരദൂഷണങ്ങളൊന്നും ഞാൻ വിശ്വസിച്ചില്ല….. എങ്കിലും സന്ധ്യയായപ്പോൾ ഒരു സംശയം……. പുറത്തിറങ്ങി നോക്കി…. സൂര്യന് പോകാനൊരു അനാവശ്യമായ തിടുക്കം ചന്ദ്രനോ… പുറത്ത് വരാൻ ഒരിക്കലുമില്ലാത്ത മടി…… ഇതിനെല്ലാം വളം വച്ചു കൊടുക്കുന്ന ആകാശമോ….? എന്നെ കണ്ടതും ഒളിക്കാനോരിടമില്ലാതെ ആകെ ചുവന്നു തുടുത്തു… എല്ലാ സന്ധ്യക്കും ഇതൊരു പതിവാണെന്നും ആരോ പറഞ്ഞു… -മർത്ത്യൻ-

  • മലയാളിയുടെ മ

    ഈ “മ” ഒരു ഭയങ്കര സംഭവം തന്നെ…. മലയാളിയുടെ മുന്നേറ്റങ്ങളിൽ മുൻപന്തിയിൽ തന്നെയുണ്ട്‌ എന്നും…. അവന്റെ ജീവിതത്തിന്റെ ഭാഗമായി, നന്മയുടെയും തിന്മയുടെയും, ആശങ്കയുടെയും, ആഹ്ലാദത്തിന്റെയും സങ്കടത്തിന്റെയും എല്ലാം ഭാഗമായി….. മദ്യം, മത്തി, മീൻകറി, മണ്ണെണ്ണ, മധുരം, മനസ്സ്, മനസ്സമാധാനം, മടുപ്പ്, മുടി, മുടികൊഴിച്ചിൽ, മുഖകാന്തി, മനസ്സമ്മതം, മാധവികുട്ടി, മസിലുപിടുത്തം, മരങ്ങൾ, മരണം, മനപ്പൊരുത്തം, മഴ, മലയാലം(മലയാളമല്ല),… Read More ›