Recent Posts - page 25
-
ബാല്യം
തകര്‍ത്ത് പെയ്യാറുള്ള എല്ലാ മഴയിലും പുറത്തിറങ്ങി നോക്കാറുണ്ട്….. അടുത്ത വീട്ടില്‍ കതകും തുറന്ന് വരാന്തയില്‍ മഴയെ ശപിച്ച് ക്രിക്കറ്റ് ബാറ്റും പിടിച്ചു നില്കുന്ന നിന്നെ…. ആരും അറിയാതെ അങ്ങിനെ ബാല്യത്തിലേക്ക് വഴുതി വീഴാന്‍ നല്ല രസമായിരിക്കും…. -മര്ത്ത്യന്-
-
മിഴികളില്‍
ജീവിതത്തില്‍ കരയാന്‍ മറന്നു പോയപ്പോഴെല്ലാം മിഴികളില്‍ നിന്നും മനസ്സിലേക്കു മാറി കട്ടപിടിച്ചു കിടന്ന കണ്ണുനീരിനെല്ലാം വീണ്ടും ഒഴുകാന്‍ വഴിയുണ്ടാക്കി തന്ന എല്ലാവരോടും നമ്മള് നന്ദി പറയണം 🙂 -മര്ത്ത്യന്-
-
കുട്ടി ശങ്കരന്
മോന്റെ ആനക്ക് പേരു വേണം ‘കുട്ടി ശങ്കരന്’ എന്ന് ഞങ്ങള്‍ “നോ.. ഇറ്റ് ഈസ് നോട്ട് ഇന്ത്യന്‍ ഇറ്റ് ഈസ് ഇംഗ്ലീഷ്” എന്നവന് ‘സാം’ അവന് പേരിട്ടു… “യെസ് സാം.. ഗുഡ് നേം” ഞങ്ങള്‍ അവന് സന്തോഷത്തോടെ ഉറങ്ങാന്‍ കിടന്നു “സോറി കുട്ടി ശങ്കരന് ഞങ്ങള്‍ക്ക് മോനാണ് ഇമ്പോര്‍ട്ടന്റ്” -മര്ത്ത്യന്-
-
പൂതപ്പാട്ട് താരാട്ട്
മലയാളം പറയില്ലെങ്കിലും മകന് പൂതപ്പാട്ട് താരാട്ട് രൂപത്തില്‍ കേട്ടാല്‍ ഉറങ്ങും എന്ന് കണ്ടു പിടിച്ചു….. കേട്ടിട്ടില്ലേ… തുടികൊട്ടും കലര്ന്നോട്ടുചിലമ്പിന് കലമ്പലുകള്‍…. അയ്യയ്യാ…. -മര്ത്ത്യന്-
-
പ്രേത കവിത
എനിക്കു മുന്‍പ് ആരോ എഴുതി കൊന്നിട്ടു പോയ ചില വാക്കുകള്‍ പ്രേതങ്ങളായി രാത്രി വന്നു പേടിപ്പിച്ചിരുന്നു.. ഞാനവര്‍ക്കിരിക്കാന്‍ എന്റെ ഒരു കവിതയിലിടം കൊടുത്തു അവയവടിരുന്ന് മറ്റു വാക്കുകളെയെല്ലാം കൊന്നു തിന്നു ഇപ്പോള്‍ ചത്ത വാക്കുകളുടെ ആ പ്രേത കവിത എല്ലായിടവും വായനക്കാരെ പേടിപ്പിച്ചു കൊണ്ടിരിക്കുന്നു -മര്ത്ത്യന്-
-
കഥകള്‍
എന്റെ രാത്രികള്‍ നിന്നോട് പറഞ്ഞ കഥകള്‍ നീ പലരുടെയും പകലുകളില്‍ നിന്നും മറച്ചു വച്ചത് ശരിയായില്ല…… -മര്ത്ത്യന്-
-
നന്ദി
നന്ദി പറയാന്‍ മനസ്സില്‍ വളരെ എളുപ്പത്തില്‍ വരുന്ന വാക്കുകളാണ് ഏറ്റവും കൂടുതല്‍ ഉപയോഗിക്കാന്‍ മറന്ന് ഇല്ലാതാകുന്നത്… ചീത്ത പറയാനുള്ള വാക്കുകളോ നാവിന് തുമ്പത്ത് വരാന്‍ വിസമ്മതിച്ച് മാറി നിന്നാലും അതിനെയൊക്കെ തുപ്പലില്‍ കുളിപ്പിച്ച് ഉന്തി പുറത്തെടുത്ത് പ്രയോഗിക്കും… മര്‍ത്ത്യന്റെ ഓരോ കാര്യങ്ങള്‍… -മര്ത്ത്യന്-
-
അവകാശികള്‍
മരുഭൂമികള്‍ക്കാരായിരിക്കണം അവകാശികള്‍ ..? രാപ്പകല്‍ മണല്‍പ്പരപ്പില്‍ മണിമാളികകള്‍ പണിതിട്ട് പണിതീരുമ്പോള്‍ അകത്തു കയറാനുള്ള അവകാശം നഷ്ടപ്പെട്ട് പുറത്ത് നില്‍ക്കേണ്ടി വരുന്ന ഒരു ജനതയുണ്ട്…. മരുഭൂമികളുടെ വളര്‍ച്ചക്ക് എതിര്‍പ്പില്ലാതെ വിയര്‍പ്പൊഴുക്കുന്ന ഒരു ജനത…. അവര്‍ക്കും വേണ്ടേ അവകാശങ്ങളില്‍ ഒരു പങ്ക് മനസ്സിലെങ്കിലും പേരിനെങ്കിലും ഈ ഹരിതവും വര്‍ണ്ണഭരിതവുമായ പുതിയ മരുഭൂമികളുടെ അവകാശികളായി അവരെ തന്നെ കാണണം…. -മര്ത്ത്യന്-
-
സിനിമ
സിനിമയെ കുറിച്ചുള്ള സിനിമകള്‍ ഹിന്ദിയില്‍ ഒരു വ്യവസായത്തിന്റെ ജീര്‍ണ്ണതയും ശരികേടും ഭയാനകതയും അനിശ്ചിതത്വവും എല്ലാം കാണിച്ച് അവാര്‍ഡുകളും കൈയ്യടികളും വാങ്ങിയപ്പോള്‍… മലയാളത്തില്‍ സിനിമ എന്ന വ്യവസായത്തെ ആഘോഷിക്കാനായി വെള്ളരിപ്രാവിന്റെ ചങ്ങാതി, സീന്‍ ഒന്ന് നമ്മുടെ വീട്, സെല്ലുലോയിട് എന്നീ ചിത്രങ്ങള്‍ നിര്‍മ്മിച്ചതിന് ഒരു പ്രേക്ഷകനെന്ന നിലയില്‍ മലയാളസിനിമയുടെ ഭാഗമായ എല്ലാകര്‍ക്കും എന്റെ മനസ്സ് നിറഞ്ഞ നന്ദി…….. Read More ›
-
ചങ്ങാത്തം
കടലുകള്ക്കൊരിക്കലും കരകളുമായി ചങ്ങാത്തം പറ്റില്ല തടസ്സങ്ങളില്ലാതെ ഭൂമി മുഴുവന്‍ പരന്നൊലിചു നിറയാന്‍ കഴിയാതെ അവയെന്നും തമ്മില്‍ തല്ലി കഴിയണം -മര്ത്ത്യന്-
Featured Categories
കവിത ›
-
മർത്ത്യന്റെ നുറുങ്ങുകൾ
January 17, 2016
-
നീതന്നെയാണ് ഞാൻ
January 3, 2016
-
ഞാൻ…..
January 2, 2016
-
ജീവതാളം
August 5, 2015
-
ഒരു അമേരിക്കൻ മണം
July 24, 2015
Pahayan Media ›
-
Decoding Greatness | ബല്ലാത്ത പുസ്തകം
January 26, 2022
-
80 വയസ്സു വരെ നമ്മൾ ജീവിക്കുകയാണെങ്കിൽ 4000 ആഴ്ച്ചകളെ ഉള്ളു | ബല്ലാത്ത പുസ്തകങ്ങൾ
January 3, 2022
-
ബല്ലാത്ത മോട്ടിവിഷം | 2022 വരുമ്പോൾ-5
December 13, 2021
-
ബല്ലാത്ത സിനിമകൾ | 2022 വരുമ്പോൾ-4
December 12, 2021
-
ബല്ലാത്ത പുസ്തകങ്ങൾ | 2022 വരുമ്പോൾ -3
December 10, 2021