Recent Posts - page 20
-
വഞ്ചന
നിന്റെ കവിത സമ്മാനിച്ച കള്ളത്തരത്തിൽ ഒരായുസ്സ് മുഴുവൻ സത്യം തേടി നടന്നു… എന്നിട്ടിപ്പോൾ ആ കവിത നീ എഴുതിയതല്ലെന്ന് ഇതിൽ പരം വഞ്ചനയുണ്ടൊ…? -മർത്ത്യൻ-
-
ഒരു ക്ഷമാപണ കവിത
ക്ഷമാപണങ്ങളുടെ പെരുമഴ പെയ്യിച്ചാലും പിന്നെയും ബാക്കിവരും മാപ്പു പറഞ്ഞാലും നാവറുക്കപ്പെടേണ്ട കുറ്റകൃത്ത്യങ്ങളുടെ ഒരു നീണ്ട നിര… വെടിയുണ്ടകൾ നിശ്ചലമാക്കിയ നിലവിളികൾ… ബോംബുകൾ പെയ്യിച്ച് പടുത്തുയർത്തിയ ശ്മശാന ഗോപുരങ്ങൾ… ജാതിയും മതവും ദൈവവും മനുഷ്യനും കൂട്ടുകൂടി വഴിതെറ്റിച്ച് തലകൾ വെട്ടി മാറ്റിയ കുട്ടിത്തം മാറാത്ത മനസ്സുകൾ… സ്വന്തം വീടും ഉടലും മോടി പിടിപ്പിക്കാൻ ജീവനോടെ തൊലിയുരിഞ്ഞ മിണ്ടാപ്രാണികളുടെ… Read More ›
-
ബൌണ്‍സ് ബാക്ക്
ആർക്കും കൊടുക്കാതെ, പറഞ്ഞു പറ്റിച്ച് കള്ളത്തരം കാട്ടി, ചൂഷണം ചെയ്ത് ബുദ്ധിമുട്ടിയുണ്ടാക്കിയതെല്ലാം അനുഭവിക്കാം എന്നോർക്കുന്നതിന് മുൻപെ… ശ്ചൂം.. എന്ന് ശൂന്യമാവുമ്പോൾ മാറ്റം അനിവാര്യമാണെന്ന് തോന്നും അത്യാർത്തി ആർത്തിയാവും എന്നാല്ലാതെ ഒന്നും നടക്കില്ല ഒരിംഗ്ലീഷ് വാക്കിന്റെ കൂട്ടും പിടിക്കും “ബൌണ്‍സ് ബാക്ക് ” ഭൂമി ഉരുണ്ടിട്ടാണ് മർത്ത്യാ അത് തിരിഞ്ഞ് തിരിഞ്ഞ് അവിടെത്തന്നെ ഉരുണ്ടുരുണ്ട് കിടക്കും.. അതിൽ… Read More ›
-
മണ്ടൻ
“മണ്ടനാണോ..?” എന്ന ചോദ്യത്തിന് ആണെന്നുത്തരം കൊടുത്തപ്പോൾ ചോദിച്ചവൻ വലഞ്ഞു ‘മണ്ടാ’ എന്ന് നേരിട്ട് വിളിക്കാൻ കഴിയാത്തത് കൊണ്ട് പാവം ചോദ്യത്തിൽ പൊതിഞ്ഞ് എറിഞ്ഞു നോക്കിയതാ…. മണ്ടൻ.. ചോദ്യം തന്നെ ഉത്തര രൂപത്തിൽ തിരിച്ചെറിഞ്ഞു കിട്ടിയപ്പോൾ വേണ്ടെന്ന് തോന്നിയിരിക്കണം… ഇനി ചോദിക്കില്ല…. -മർത്ത്യൻ
-
പറമ്പ്
അതിരുകൾ അവൻ തിരുമാനിച്ചതല്ല അവർ വേലികെട്ടിയപ്പോൾ അവനെ അറിയിച്ചതുമില്ല… പറമ്പുകൾ പലതും വീണ്ടും കൈപ്പിടിയിൽ വന്ന് ഒതുങ്ങിയിരുന്നു…. പറമ്പിനൊപ്പം പണവും, പ്രതാപവും, പേരും, പെരുമയും എല്ലാം കൂടെ വന്നു… കാലം കഴിഞ്ഞപ്പോൾ വേലികളുടെ ഉയരവും അതിരുകളുടെ കിടപ്പും, പറമ്പുകളുടെ അളവും ഒന്നും പ്രസക്തമല്ല എന്നും മനസ്സിലായി കുഴിയുടെ ആഴമാണ് മുഖ്യം ആറടിയിൽ ഒട്ടും കുറയാൻ പാടില്ല…… Read More ›
-
കുഴിയാനകളുടെ എഴുന്നള്ളത്ത്
കുഴിയാനകളുടെ എഴുന്നള്ളത്ത് കാണാൻ മുട്ടുകുത്തി ഇരുന്നപ്പോഴാണ് അവർ വന്നു വിളിച്ചത്…. സമയം പോകുന്നു വേഗമാകട്ടെ എന്ന്, അന്ന് കുറേ കരഞ്ഞു… പക്ഷെ ആര് കേൾക്കാൻ വലിയ യാത്രയാണെന്ന് മാത്രം മറുപടി പറഞ്ഞു കരഞ്ഞു കൊണ്ട് എഴുന്നേറ്റ് പോയി അവർ യാത്രക്കിടയിൽ കാണാൻ കുറച്ചു സ്വപ്നങ്ങൾ പൊതിഞ്ഞു തന്നു സ്വപ്നങ്ങൾ കണ്ട് കണ്ട് കുറെ ദൂരം സഞ്ചരിച്ചു…… Read More ›
-
ഹാപ്പി ഹാലോവീൻ
മത്തങ്ങ തലയാ നിനക്ക് ഞാൻ വച്ചിട്ടുണ്ട് ഈ കത്തി കൊണ്ട് നിന്റെ മുഖത്തൊക്കെ വരച്ചു ഞാൻ വികൃതമാക്കും….. പിന്നെ രാത്രി മിഠായിയും തിരക്കി വരുന്ന വാനരപ്പട നിന്നെ കണ്ട് വിരണ്ടോടും അപ്പോൾ പിന്നിൽ നിന്നും ഞാൻ സ്നേഹത്തോടെ വിളിച്ചു പറയും ഹാപ്പി ഹാലോവീൻ…. അപ്പോൾ ഞങ്ങളുടെ ആറു വയസുള്ള വാനരൻ ‘അയർണ്‍ മാൻ’ വേഷവും ധരിച്ച്… Read More ›
-
വിഷ്ണുപ്രസാദിന്റെ “ലിംഗ വിശപ്പ്” – ആർക്കാണ് ബുദ്ധിമുട്ട്?
വളരെ കുപ്രസിദ്ധിയാർജ്ജിച്ച വിഷ്ണു പ്രസാദിന്റെ കവിത “ലിംഗ വിശപ്പ്” വായിച്ചു…. അതിലും കൂടുതൽ വായിച്ചത് അതിന്റെ കൂടെ ഫേസ്ബുക്കിൽ വന്ന കമന്റുകൾ….. ഞാനും കമന്റ് ചെയ്തു ഏതോ ഒരു പോസ്റ്റിൽ…. വിഷ്ണുവിന്റെ കവിത വിലയിരുത്താൻ ഞാൻ ആളല്ല…. കാരണം ഞാൻ വായിച്ച വിഷ്ണുവിന്റെ ആദ്യത്തെ കവിതയിതാണ്…. എന്റെ പരിമിതമായ അറിവും വായനാ ശീലവുമായിരിക്കാം… അതു കൊണ്ട്… Read More ›
-
ഒറ്റപ്പെടുത്തുന്ന സൌഹൃതങ്ങൾ
വരണ്ട തൊണ്ടയിൽ നിന്നും കോരിയെടുക്കുന്ന വാക്കുകൾ ലിപ്സ്റ്റിക്കിട്ടു മറച്ച മുറിവേറ്റ ചുണ്ടുകളിൽ ചെന്നു നിന്ന് പുറത്തേക്ക് ചാടാൻ കഴിയാതെ നിശബ്ദമാകും… ഉള്ളിലേക്ക് കരയാൻ പഠിച്ചത് കാരണം പുറം ലോകം കാണാത്ത കണ്ണുനീരുമായി കണ്മഷികൾക്കുള്ളിലൂടെ കണ്ണുകൾ എപ്പോഴും തുറിച്ചു നോക്കി കൊണ്ടേയിരിക്കും…. തേടിയെത്തുന്ന മുഖങ്ങളിൽ ചിലത് മാച്ചു കളയപ്പെട്ട ഭൂതകാലത്തിലെ അച്ഛന്റെയും ജ്യേഷ്ഠന്റെയും, അനുജന്റെയും ഓർമ്മകൾ സമ്മാനിക്കുമ്പോൾ… Read More ›
-
കുറ്റവും ശിക്ഷയും
സ്വഭാവം —— വിചാരണക്ക് മുൻപെ ഇരട്ട പെറ്റത് പോലെ തിരിച്ചറിയാൻ കഴിയാതെ മാറി മാറി ഉപയോഗിക്കപ്പെട്ട് വിചാരണക്കിടയിൽ ചോദ്യോത്തര വേളകളിൽ മാറി മാറി ചോദ്യത്തിന്റെയും ഉത്തരത്തിന്റെയും കൂട്ടു പിടിച്ച് അവസാനം ഉത്തരമില്ലാത്ത ചോദ്യങ്ങൾ സമ്മാനിച്ച് തമ്മിൽ തല്ലി ചാവുന്നു…. ചോദ്യങ്ങൾ ——- ശിക്ഷയേറ്റു വാങ്ങുമ്പോൾ കുറ്റബോധം തോന്നണം എന്നുണ്ടോ? കുറ്റബോധം തോന്നിയാൽ കിട്ടുന്ന ശിക്ഷയുടെ വീര്യം… Read More ›
Featured Categories
കവിത ›
-
മർത്ത്യന്റെ നുറുങ്ങുകൾ
January 17, 2016
-
നീതന്നെയാണ് ഞാൻ
January 3, 2016
-
ഞാൻ…..
January 2, 2016
-
ജീവതാളം
August 5, 2015
-
ഒരു അമേരിക്കൻ മണം
July 24, 2015
Pahayan Media ›
-
Decoding Greatness | ബല്ലാത്ത പുസ്തകം
January 26, 2022
-
80 വയസ്സു വരെ നമ്മൾ ജീവിക്കുകയാണെങ്കിൽ 4000 ആഴ്ച്ചകളെ ഉള്ളു | ബല്ലാത്ത പുസ്തകങ്ങൾ
January 3, 2022
-
ബല്ലാത്ത മോട്ടിവിഷം | 2022 വരുമ്പോൾ-5
December 13, 2021
-
ബല്ലാത്ത സിനിമകൾ | 2022 വരുമ്പോൾ-4
December 12, 2021
-
ബല്ലാത്ത പുസ്തകങ്ങൾ | 2022 വരുമ്പോൾ -3
December 10, 2021