ആർക്കും കൊടുക്കാതെ, പറഞ്ഞു പറ്റിച്ച്
കള്ളത്തരം കാട്ടി, ചൂഷണം ചെയ്ത്
ബുദ്ധിമുട്ടിയുണ്ടാക്കിയതെല്ലാം
അനുഭവിക്കാം എന്നോർക്കുന്നതിന്
മുൻപെ… ശ്ചൂം.. എന്ന് ശൂന്യമാവുമ്പോൾ
മാറ്റം അനിവാര്യമാണെന്ന് തോന്നും
അത്യാർത്തി ആർത്തിയാവും
എന്നാല്ലാതെ ഒന്നും നടക്കില്ല
ഒരിംഗ്ലീഷ് വാക്കിന്റെ കൂട്ടും പിടിക്കും
“ബൌണ്‍സ് ബാക്ക് ”
ഭൂമി ഉരുണ്ടിട്ടാണ് മർത്ത്യാ
അത് തിരിഞ്ഞ് തിരിഞ്ഞ്
അവിടെത്തന്നെ ഉരുണ്ടുരുണ്ട് കിടക്കും..
അതിൽ ചിലർ അങ്ങിനെയാണ്
മാറ്റങ്ങൾക്ക് അതീതമായി
ഒന്നുമല്ലാതെ കാലത്തിനൊപ്പം
ഇല്ലാതാകും…..
-മർത്ത്യൻ-
‹ മണ്ടൻ
Categories: കവിത
Leave a Reply