“മണ്ടനാണോ..?” എന്ന ചോദ്യത്തിന്
ആണെന്നുത്തരം കൊടുത്തപ്പോൾ
ചോദിച്ചവൻ വലഞ്ഞു
‘മണ്ടാ’ എന്ന് നേരിട്ട് വിളിക്കാൻ
കഴിയാത്തത് കൊണ്ട് പാവം
ചോദ്യത്തിൽ പൊതിഞ്ഞ്
എറിഞ്ഞു നോക്കിയതാ…. മണ്ടൻ..
ചോദ്യം തന്നെ ഉത്തര രൂപത്തിൽ
തിരിച്ചെറിഞ്ഞു കിട്ടിയപ്പോൾ
വേണ്ടെന്ന് തോന്നിയിരിക്കണം…
ഇനി ചോദിക്കില്ല….
-മർത്ത്യൻ
‹ പറമ്പ്
Categories: കവിത
Leave a Reply