കുഴിയാനകളുടെ എഴുന്നള്ളത്ത്
കാണാൻ മുട്ടുകുത്തി ഇരുന്നപ്പോഴാണ്
അവർ വന്നു വിളിച്ചത്….
സമയം പോകുന്നു വേഗമാകട്ടെ എന്ന്,
അന്ന് കുറേ കരഞ്ഞു…
പക്ഷെ ആര് കേൾക്കാൻ
വലിയ യാത്രയാണെന്ന് മാത്രം
മറുപടി പറഞ്ഞു
കരഞ്ഞു കൊണ്ട് എഴുന്നേറ്റ് പോയി
അവർ യാത്രക്കിടയിൽ കാണാൻ
കുറച്ചു സ്വപ്നങ്ങൾ പൊതിഞ്ഞു തന്നു
സ്വപ്നങ്ങൾ കണ്ട് കണ്ട് കുറെ
ദൂരം സഞ്ചരിച്ചു…
നാട്ടിൽ നിന്നും എത്രയോ ദൂരെ
ഇന്ന് കുഴിയാനകളെ ഓർമ്മ വരുന്നു
വീട്ടു മുറ്റത്ത് ഇന്നും അവയുടെ
എഴുന്നള്ളത് നടക്കാറുണ്ടോ ആവോ…?
-മർത്ത്യൻ-
പറമ്പ് ›
Categories: കവിത
Leave a Reply