വളരെ കുപ്രസിദ്ധിയാർജ്ജിച്ച വിഷ്ണു പ്രസാദിന്റെ കവിത “ലിംഗ വിശപ്പ്” വായിച്ചു…. അതിലും കൂടുതൽ വായിച്ചത് അതിന്റെ കൂടെ ഫേസ്ബുക്കിൽ വന്ന കമന്റുകൾ….. ഞാനും കമന്റ് ചെയ്തു ഏതോ ഒരു പോസ്റ്റിൽ….
വിഷ്ണുവിന്റെ കവിത വിലയിരുത്താൻ ഞാൻ ആളല്ല…. കാരണം ഞാൻ വായിച്ച വിഷ്ണുവിന്റെ ആദ്യത്തെ കവിതയിതാണ്…. എന്റെ പരിമിതമായ അറിവും വായനാ ശീലവുമായിരിക്കാം… അതു കൊണ്ട് തന്നെ വിഷ്ണുവിന്റെ കവിതകളെ കുറിച്ച് എന്റെ അഭിപ്രായം വളരെ അപ്രധാനമാണ്… പക്ഷെ ഈ കവിത ഇഷ്ടമായോ എന്ന ചോദ്യത്തിന് ഒരുത്തരം എനിക്കുണ്ട്…. പക്ഷെ ആ ഉത്തരത്തിനു മുൻപെ ചെറിയൊരു കാര്യം പറയാനുണ്ട്…..
I saw the best minds of my generation destroyed by madness, starving hysterical naked, dragging themselves through the negro streets at dawn looking for an angry fix,
angelheaded hipsters burning for the ancient heavenly connection to the starry dynamo in the machinery of night, എന്ന് 1955ൽ അലെൻ ഗിൻസ്ബെർഗ് എഴുതിയപ്പോൾ സമൂഹവും സദാചാരവും അയാളെയും അയാൾ എഴുതിയ ഹൌൾ എന്ന കവിതാ പുസ്തകത്തെയും പ്രതി കൂട്ടിലാക്കി…. കൂടെ അത് പബ്ലിഷ് ചെയ്ത സിറ്റി ലൈറ്റ്സ് എന്ന ചെറിയ പുസ്തക കമ്പനിയുടെ സ്ഥാപകാൻ കവി ലോറൻസ് ഫെർലിങ്കെറ്റിയേയും ‘ഒബ്സീൻ ലിറ്ററെചർ’ എന്ന പേരിൽ…. ശരിയാണ് അന്നത്തെ സമൂഹത്തിന് അത് ഉൾകൊള്ളാൻ കഴിഞ്ഞില്ല… പക്ഷെ ആ എഴുതിയതിൽ കലാമുല്യം ഇല്ല എന്ന് ആർക്കും വാദിച്ചു ജയിക്കാനും കഴിഞ്ഞില്ല…. പക്ഷെ സമൂഹം അന്ന് എതിർത്തത് ആ കവിതയെ മാത്രമല്ല… അന്ന് സാൻ ഫ്രാൻസിസ്കോ യിലെ സ്വവർഗ്ഗ കൌണ്ടർ-കൾച്ചറിനെയാണ്… ഗിൻസ്ബെർഗ് അതിന്റെ ഒരു അവിഭാജ്യ ഘടകമായിരുന്നു….
വർഷങ്ങൾ കഴിഞ്ഞപ്പോൾ ഇന്ന് ‘ഹൌൾ’ ബീറ്റ് ജെനെറെഷന്റെ ഏറ്റവും വിലപ്പെട്ട സംഭാവനയാണ്… ‘ദി നേക്കഡ് ലഞ്ച്’ ന്റെ കൂടെ ‘ഹൌൾ’ അമേരിക്കൻ സാഹിത്യത്തെ സമൂഹത്തിന്റെയും സതാചാരത്തിന്റെയും മതാചാരത്തിന്റെയും അനാവശ്യ കേട്ട് പാടുകളിൽ നിന്നും സ്വതന്ത്രമാക്കി…. ഏത് കൃതിയാണ് നല്ലത്, കൂടുതൽ കേമം എന്നല്ല….. എന്തിന് ഒരു കൃതി എന്നാണ് ചോദ്യം…. ആ ചോദ്യം ചോദിക്കുമ്പോൾ വിഷ്ണുവിന്റെ കവിത പാടില്ല എന്ന് പറഞ്ഞു വാദിക്കാൻ ബുദ്ധിമുട്ടാണ്…. വാദിക്കാൻ ബുദ്ധിമുട്ടാണെന്നല്ല…. നിഷ്പക്ഷമായി വാദിക്കാൻ കഴിയില്ല…. പിന്നെ വിഷ്ണുവിന്റെ കവിതയെന്തായിരിക്കണം എന്നത് വിഷ്ണുവിന്റെ സ്വാതന്ത്ര്യമാണ്…..
വിഷ്ണുവിന്റെ കവിത കേമമാണോ എന്നത് പ്രസക്തമല്ല…. പക്ഷെ എഴുതിയതിൽ സത്യമുണ്ട് എന്നതാണ് പലരെയും ബുദ്ധിമുട്ടിച്ചത്… സത്യമുണ്ട്….. ശരീരത്തെ പിടിച്ചു നിർത്തി മനസ്സിനെ തുറന്നു വിടുന്നവരാണ് പലരും… അങ്ങിനെ വരുമ്പോൾ മനസ്സിനെ കടലാസിലേക്ക് പകർത്തിയ വിഷ്ണുവിന്റെ കവിത പാടില്ല എന്നത് ശരിയല്ല…. ഇനി എനിക്ക് ആ കവിത ഇഷ്ടപ്പെട്ടോ എന്ന്…. ഇല്ല … അതെന്റെ അഭിപ്രായം… പക്ഷെ വിഷ്ണു എഴുതട്ടെ… ഇനിയും….
-മർത്ത്യൻ-
Categories: ലേഖനങ്ങൾ
കവിത പുതുവഴി തേടുമ്പോള്‍ അതുവരെ ഒരുവഴിയില്‍ വന്ന കവികള്‍പോലും വഴിയറിയാതെ പൊട്ടിതിരിക്ക് നിന്ന് കൊടുക്കാമോ… *പൊട്ടി (വഴിതെറ്റിക്കുന്ന പിശാചിന്‍റെ പേര് )
വിഷ്ണുപ്രസാദിനെ ബഹിഷ്കരിക്കുക..
———————————–
മലാശയം / വിഷ്ണു പ്രസാദ്
““““““““““““
‘ദഹിക്കാത്ത എല്ലാ ആഹാര പദാര്‍ഥങ്ങളും
ഉടന്‍ മലാശയത്തില്‍ എത്തിച്ചേരേണ്ടതാണ്’
എന്ന അനൌണ്‍സ്മെന്റ് കേട്ടതോടെ
പയറുമണി വന്‍ കുടലില്‍ നിന്ന്
മലാശയത്തിലേക്ക് തിക്കി തിരക്കി ചെന്നു.
പയറുമണി മലാശയം കണ്ട് അന്തം വിട്ടു:
‘എന്തൊരു വലിപ്പം…!ഇതു മുഴുവന്‍
ദഹനത്തെ അതിജീവിച്ച
ആഹാരപദാര്‍ഥങ്ങളാണോ…? ഹമ്മേ…’
അപ്പോള്‍ കൂടെ വന്ന് ഒരു കടുകുമണി പറഞ്ഞു:
‘ഇങ്ങനെ അതിജീവിക്കുന്നവരെയാണ്
തീട്ടം എന്നു പറയുന്നത്.
—
Vishnu Prasad is an image of Kerala. Literary work such as Lingavishapu could have been avoided if men are getting married in time. Men delay their marriage for education, job and then job security or simply to lead free life. All this lead to “lingavishapu” because not using sexual organ/tools. So don’t blame Vishnu he just converted his inner feelings to pen.
Rafi
farawayshiningstar@yahoo.com