Recent Posts - page 19

  • ഇങ്ങനെയൊക്കെയാതുകൊണ്ടാണ്

    ആകാശം കാണിച്ചു തന്ന വഴി നടന്നപ്പോൾ ഇവിടെ എത്തിയതാണ്…… കാറ്റ് വന്ന്‌ ഓർമ്മപ്പെടുത്തിയപ്പോൾ അറിയാതെ പറഞ്ഞു പോയതാണ്….. അക്ഷരങ്ങൾ അടുക്കി വച്ചപ്പോൾ ഒളിച്ചിരുന്ന് കുറിച്ചിട്ടത്‌ കവിതയായിപ്പോയതാണ്…. നക്ഷത്രങ്ങളുടെ കഥയിൽ സൂര്യനെ നിർബന്ധിച്ച് ചന്ദ്രന്റെ വേഷം കെട്ടിച്ചതാണ്….. വീട് ചുമരുകളില്ലാതെ പണിതതുകൊണ്ട് ലോകം മുഴുവൻ സ്വന്തമായതാണ്…. രസത്തിൽ തക്കാളി കുറഞ്ഞത്‌ കാരണം മാത്രം രസമില്ലാതായതാണ്…. പക്ഷെ വിശപ്പ്‌… Read More ›

  • ഇരുട്ട്

    ഇരുട്ട് ——– ഇരുട്ടിൽ വിളക്കുകളില്ലാതെ നടന്നു നീങ്ങുന്പോൾ ലോകം കൽപ്പിക്കുന്ന വിലക്കുകളൊന്നും കാണാൻ കഴിയില്ല… അല്ലെങ്കിലും വിളക്കുകളുടെ പരിധിയിൽ പെടുന്നവർക്കല്ലേ വിലക്കുകളുള്ളൂ… ഇരുട്ടിൽ വ്യത്യാസങ്ങളില്ലല്ലൊ വയസ്സരും ചെറുപ്പക്കാരുമില്ല മുസ്ലിമും, ഹിന്ദുവും, കൃസ്ത്യാനിയും വെളുത്തവനും കറുത്തവനും വലിയവനും ചെറിയവനും ഒന്നുമില്ല എല്ലാവരും മർത്ത്യർ സംസാര ശേഷി കൊണ്ട് മാത്രം മൃഗങ്ങളിൽ നിന്ന് വേറിട്ട്‌ നിൽക്കുന്നു മിണ്ടിയില്ലെങ്കിൽ ആ… Read More ›

  • സുഹൃത്തെ…..

    സുഹൃത്തെ….. പണ്ട് ഞാൻ ഒഴിച്ചു വച്ച ഗ്ലാസ്സ് പകുതി കുടിച്ച്, വാചകം പകുതിയിൽ മറന്നു നിർത്തി.. ഇനി ഒരിക്കലും കാണരുത് എന്ന് പറഞ്ഞ് അന്ന് നീ സലാം ചെയ്തിറങ്ങി….. നിനക്ക് ദാഹിക്കുന്നില്ലെ…? കുട്ടികളുടെ കാതിലേക്ക് മതം തുപ്പുന്നവരെ തപ്പിപ്പിടിച്ച് ശിക്ഷിക്കണം എന്ന് ഞാൻ പറഞ്ഞപ്പോൾ നമുക്കൊരുമിച്ചു പ്രാർത്ഥിക്കാം ദൈവം ഒരു വഴികാട്ടും എന്നായിരുന്നു നിന്റെ ഉത്തരം… Read More ›

  • നഷ്ടപ്പെടുന്നവരും കണ്ടെത്തപ്പെടുന്നവരും

    രാവിലെ ആകാശത്തിന്റെ നടുവിൽ എവിടെയോ ഒരു നക്ഷത്രം വഴി തെറ്റി ചുറ്റിക്കറങ്ങുന്നു….. ഭൂമിയിലും ഒരുത്തൻ പകലു തൊട്ട് വഴിതെറ്റി ചുറ്റിക്കറങ്ങുന്നു…. രാത്രിയാവുമ്പോൾ രണ്ടിനും ഇരുട്ടത്ത് വഴിമുട്ടും പക്ഷെ നക്ഷത്രത്തെ ആളുകൾ കണ്ടെത്തും പേരിടും, കവിതകളെഴുതും, പടമെടുക്കും പിന്നെ എല്ലാ രാത്രികളിലും കാത്തിരിക്കും…… അവന്റെ കാര്യം കഷ്ടമാണ് രാത്രിയിൽ ആരും കണ്ടെത്താതെ നഷ്ടപ്പെട്ടവരുടെ തിരക്കിൽ അവൻ വീണ്ടം… Read More ›

  • പഴക്കം

    പഴകിയ ഫോട്ടോകൾ ആരെങ്കിലും കളയാറുണ്ടൊ…? അത് പുതിയ ആലുബം വൃത്തികേടാക്കി എന്ന് പരിഭവം കാട്ടാറുണ്ടൊ…? പിന്നെ എന്താണ് ഹേ.. ഈ ഫോട്ടോകളിൽ കാണുന്ന മനുഷ്യർക്ക്‌ മാത്രം പഴകിയാൽ ഒരു വിലയുമില്ലാതാകുന്നത്…? -മർത്ത്യൻ-

  • ഉണർവ്

    ഞാനെന്റെ ഇന്നലയെ അറിയാതെ ഉണർത്തി… ഇന്നിലേക്കുണർന്നത് വീണ്ടും ഉറക്കമായി ഇനിയെന്റെ നാളെ ഉണർത്താതെ ഉണരുമോ..? -മർത്ത്യൻ-

  • കണക്കുകൂട്ടലുകൾ

    ഗണിതശാസ്ത്രത്തിൽ പഠിച്ച അക്കങ്ങളുടെ ഉരുൾപൊട്ടലിൽ ആവണം ജീവിതത്തിലെ പല കണക്കുകൂട്ടലുകളും ഒലിച്ചു പോയത്….   സമവാക്യങ്ങളുടെ ഇരുവശവും എന്ന പോലെ ലോകത്തിന്റെ ഒരുവശത്ത് നിന്നും മറുവശം വരെ പോയിട്ടും ഒന്നും സംഭവിച്ചില്ല …   വിലയില്ലെങ്കിലും എല്ലാത്തിന്റെയും വില നിർണ്ണയിക്കുന്ന ശൂന്യത്തെ തന്നെ പൂജിക്കാൻ തിരുമാനിച്ചു… എന്നിട്ടോ?   പിന്നിൽ അണിനിരക്കാൻ ഒരു ശൂന്യം പോലുമില്ലാതെ… Read More ›

  • നഗരമേ

    നഗരമേ….. നീ ലോകസമക്ഷം രോഗശയ്യയിൽ കിടന്നനാൾ ഒരായിരം സ്വപ്നങ്ങളുമായി നിന്റെ മടിയിലേക്ക്‌ പിറന്നു വീണവനാണ് ഞാൻ… -മർത്ത്യൻ-

  • നഷ്ടപുസ്തകങ്ങൾ

    കാലം നമുക്ക് ചില നഷ്ടപുസ്തകങ്ങൾ സമ്മാനിക്കും അതിൽ വൃത്തിയോടെ പലതും കുറിച്ചു വച്ചിരിക്കും… വായിച്ചാൽ വിഷമം തോന്നും അതുകൊണ്ട് അതിനെ വൃത്തിയായി കീറിയിട്ട് കത്തിച്ചു കളയണം…. എന്നിട്ട് ഒന്നും നടന്നില്ലെന്ന മട്ടിൽ മുന്നോട്ട് പോകണം…. -മർത്ത്യൻ-

  • ജന്മദിനാശംസകൾ

    നിനക്കു തരാൻ ഈ വരികളിൽ ഞാൻ ഒളിപ്പിച്ചു വച്ചൊരു സമ്മാനമുണ്ട്……. വായിച്ചു തീരുമ്പോൾ മനസ്സിലായില്ലെങ്കിൽ പറഞ്ഞു തരാം…. -മർത്ത്യൻ-