രാവിലെ ആകാശത്തിന്റെ നടുവിൽ
എവിടെയോ ഒരു നക്ഷത്രം വഴി തെറ്റി
ചുറ്റിക്കറങ്ങുന്നു…..
ഭൂമിയിലും ഒരുത്തൻ പകലു തൊട്ട് വഴിതെറ്റി
ചുറ്റിക്കറങ്ങുന്നു….
രാത്രിയാവുമ്പോൾ രണ്ടിനും ഇരുട്ടത്ത് വഴിമുട്ടും
പക്ഷെ നക്ഷത്രത്തെ ആളുകൾ കണ്ടെത്തും
പേരിടും, കവിതകളെഴുതും, പടമെടുക്കും
പിന്നെ എല്ലാ രാത്രികളിലും കാത്തിരിക്കും……
അവന്റെ കാര്യം കഷ്ടമാണ്
രാത്രിയിൽ ആരും കണ്ടെത്താതെ
നഷ്ടപ്പെട്ടവരുടെ തിരക്കിൽ അവൻ വീണ്ടം
കിടന്നു കറങ്ങും…
ലോകത്തിന്റെ മറവിയുടെ ഭാഗമാകും…
കാത്തിരിക്കുന്നവർ കാത്തിരുപ്പുകൾ നിർത്തും…
പകലുകളും രാത്രികളും ഒന്നു പോലെയാകും….
അവനും നക്ഷത്രത്തെ കാണും
പക്ഷെ തിരിച്ചറിയില്ല……
ഈ ലോകത്തിൽ നഷ്ടപ്പെടുന്നവർക്ക്
കണ്ടെത്തപ്പെട്ടവരെ തിരിച്ചറിയാനുള്ള
വിദ്യ വശമല്ലല്ലൊ…?
-മർത്ത്യൻ-
Categories: കവിത
Leave a Reply