സുഹൃത്തെ…..
പണ്ട് ഞാൻ ഒഴിച്ചു വച്ച ഗ്ലാസ്സ്
പകുതി കുടിച്ച്, വാചകം
പകുതിയിൽ മറന്നു നിർത്തി..
ഇനി ഒരിക്കലും കാണരുത്
എന്ന് പറഞ്ഞ് അന്ന്
നീ സലാം ചെയ്തിറങ്ങി…..
നിനക്ക് ദാഹിക്കുന്നില്ലെ…?
കുട്ടികളുടെ കാതിലേക്ക് മതം
തുപ്പുന്നവരെ തപ്പിപ്പിടിച്ച്
ശിക്ഷിക്കണം എന്ന്
ഞാൻ പറഞ്ഞപ്പോൾ
നമുക്കൊരുമിച്ചു പ്രാർത്ഥിക്കാം
ദൈവം ഒരു വഴികാട്ടും
എന്നായിരുന്നു നിന്റെ ഉത്തരം
ആ കുട്ടികൾ വലുതായി ഇപ്പോൾ
മത്സരിച്ച് തീ തുപ്പുന്നുണ്ട്…
നിനക്ക് പൊള്ളുന്നില്ലെ…..?
-മർത്ത്യൻ-
ഇരുട്ട് ›
Categories: കവിത
Leave a Reply