ആകാശം കാണിച്ചു തന്ന വഴി
നടന്നപ്പോൾ ഇവിടെ
എത്തിയതാണ്……
കാറ്റ് വന്ന് ഓർമ്മപ്പെടുത്തിയപ്പോൾ
അറിയാതെ പറഞ്ഞു
പോയതാണ്…..
അക്ഷരങ്ങൾ അടുക്കി വച്ചപ്പോൾ
ഒളിച്ചിരുന്ന് കുറിച്ചിട്ടത്
കവിതയായിപ്പോയതാണ്….
നക്ഷത്രങ്ങളുടെ കഥയിൽ
സൂര്യനെ നിർബന്ധിച്ച് ചന്ദ്രന്റെ
വേഷം കെട്ടിച്ചതാണ്…..
വീട് ചുമരുകളില്ലാതെ
പണിതതുകൊണ്ട് ലോകം മുഴുവൻ
സ്വന്തമായതാണ്….
രസത്തിൽ തക്കാളി
കുറഞ്ഞത് കാരണം മാത്രം
രസമില്ലാതായതാണ്….
പക്ഷെ വിശപ്പ് മാറിയത്
നീ സ്നേഹത്തോടെ വിളമ്പിയത്
കൊണ്ടാണ്…..
ഇങ്ങനെയൊക്കെ എഴുതുന്നത്
എന്തുകൊണ്ടെന്ന് ചോദിച്ചാൽ…
ഇങ്ങനെയൊക്കെയാതുകൊണ്ടാണ്….
-മർത്ത്യൻ-
‹ ഇരുട്ട്
കഥകൾ ›
Categories: കവിത
Leave a Reply