ഗണിതശാസ്ത്രത്തിൽ പഠിച്ച അക്കങ്ങളുടെ
ഉരുൾപൊട്ടലിൽ ആവണം
ജീവിതത്തിലെ പല കണക്കുകൂട്ടലുകളും
ഒലിച്ചു പോയത്….
സമവാക്യങ്ങളുടെ ഇരുവശവും എന്ന പോലെ
ലോകത്തിന്റെ ഒരുവശത്ത് നിന്നും
മറുവശം വരെ പോയിട്ടും
ഒന്നും സംഭവിച്ചില്ല …
വിലയില്ലെങ്കിലും എല്ലാത്തിന്റെയും വില നിർണ്ണയിക്കുന്ന
ശൂന്യത്തെ തന്നെ പൂജിക്കാൻ തിരുമാനിച്ചു…
എന്നിട്ടോ?
പിന്നിൽ അണിനിരക്കാൻ ഒരു ശൂന്യം പോലുമില്ലാതെ
ചില വിലയില്ലാത്ത അക്കങ്ങൾ മാത്രം
കയ്യിലവശേഷിച്ചു….
കയ്യിലിരിപ്പായിരിക്കണം… അല്ലെ?
കാലം പോയി…. പിന്നെയും കണക്കു കൂട്ടലുകൾ തെറ്റി…..
കൂട്ടിയും കിഴിച്ചും ജീവിതത്തിലെ
എടുകളെല്ലാം വൃത്തികേടായി…
ഉത്തരം പിന്നെയും മുഴുമിക്കാൻ കഴിയാതെ ബാക്കി….
അപ്പോൾ മനസ്സിലായി….
ഈ കണക്കിലോന്നും ഒരു കാര്യവുമില്ല
ചിരിക്കണം എന്ന് തോന്നുമ്പോൾ ചിരിക്കാൻ കഴിയണം…
വേണമെന്ന് തോന്നിയാൽ ഒന്ന് ഉറക്കെ കരയാൻ കഴിയണം….
കിടക്കയിൽ കിടന്നാൽ ഉടൻ ഉറക്കം വരണം…..
മനസ്സ് തുറന്ന് സ്നേഹിക്കാൻ കഴിയണം…
ജീവിതത്തിൽ ഒരിക്കലും ശൂന്യത തോന്നാതിരിക്കാൻ
ഇത് തന്നെ ധാരാളം….
-മർത്ത്യൻ-
‹ നഗരമേ
ഉണർവ് ›
Categories: കവിത
Leave a Reply