Recent Posts - page 33
-
പരിവര്‍ത്തനങ്ങള്‍
പരിവര്‍ത്തനങ്ങളുടെ ലഹരിയില്‍ പലതും പഴയതായി തോന്നും പിന്നെ അധികം സമയം വേണ്ട പഴയത് അനാവശ്യമായി തോന്നാന്‍….. പുതിയതിനെ സ്വന്തമാക്കാനുള്ള ഓട്ടത്തില്‍ കാലു വഴുതി വീണ് സമയത്തില്‍ എവിടെയോ ആണ്ടു പോകരുതല്ലോ…… പരിവര്‍ത്തനം വേണ്ടെന്നല്ല… പുതുമ തെറ്റാണെന്നല്ല….. എല്ലാം കഴിഞ്ഞ് അവസാനം പകല്‍ വെളിച്ചത്തിന്റെ മറവില്‍ ഇരുട്ടുമായി മല്ലിട്ട് ജയിച്ചതൊക്കെ വൃഥാവിലായി എന്ന് തോന്നരുതല്ലോ… പരിവര്‍ത്തനങ്ങളുടെ യാത്രയില്‍…… Read More ›
-
മിന്നാമിനുങ്ങേ….
മിന്നാമിനുങ്ങേ…എത്രവട്ടം ചോദിച്ചു ഞാനും നിന്റെ കൂടെ ഒന്ന് മിന്നട്ടെ എന്ന് പക്ഷെ എന്നെ കൂട്ടാതെ നീ മിന്നിക്കളിച്ചു ഞാനും പോയി…..നിന്നെ കൂട്ടാതെ…. ബിവറേജസില്‍ പോയി മിനുങ്ങി… ഇപ്പോള്‍ ലോകം മുഴുവന്‍ കണ്ണിന്റെ മുന്നില്‍ മിന്നി കളിക്കുന്നു മിന്നമിനുങ്ങേ….നീ പോ… -മര്ത്ത്യന്-
-
കലണ്ടര്‍
കാലത്തിന്റെ ഏതോ ചുവരില്‍ ആണിയടിച്ചിട്ടിരുന്നു… അതില്‍ ഈ വര്‍ഷത്തെ കലണ്ടറും തൂക്കിയിരുന്നു… അക്കമിട്ട കള്ളികളില്‍ കുറിച്ചുമിട്ടിരുന്നു ഓര്‍മ്മിക്കേണ്ട ചില തിയതികള്‍, ചില പേരുകള്‍…..ചില ഫോണ്‍ നമ്പറുകള്‍…. പക്ഷെ വര്‍ഷം തീരുന്നതിന് മുന്‍പേ ആരോ ആ ചുവര് പൊളിച്ചു മാറ്റി തൂക്കിയിടിരുന്ന കലണ്ടര്‍ ചുരുട്ടി കൂട്ടി ആരോ എങ്ങോട്ടോ വലിച്ചെറിഞ്ഞിരുന്നു…. ഇനി അതും അന്വേഷിച്ചു പോകണം പോരുന്നോ… Read More ›
-
കള്ളനും കാമുകനും
പണ്ട് നിന്റെ തന്നെ പെട്ടിയില്‍ നിന്ന് കട്ട ആ ചൂണ്ടു വിരലിനോളം മാത്രമുള്ള പെന്‍സില്‍ കൊണ്ട് നിനക്ക് പലതും എഴുതണമെന്നുണ്ടായിരുന്നു നടന്നില്ല…..പക്ഷെ ഇന്നിത് എഴുതാതെ വയ്യ നിന്റെ അമ്മ കൊടുത്തയക്കാറുള്ള സാമ്പാറിലും ചമ്മന്തിയില്‍ അപ്പടി ഉപ്പായിരുന്നു സലീമയുടെ ഉമ്മ ഉണ്ടാക്കിയിരുന്ന കോയിബിരിയാണി… അത് തന്നെയായിരുന്നു നല്ലത് കട്ട് തിന്നാല്‍ കുറ്റം പറയരുതെന്നാണ് എങ്കിലും ഒരു സത്യം… Read More ›
-
ആഗ്രഹങ്ങള്‍
ആഗ്രഹങ്ങള്‍ വീണ്ടും നടക്കാതിരിക്കാനായി മാത്രം ഓരോന്നായി മനസ്സില്‍ ഒരിടമന്വേഷിച്ചു വരുന്നു….. ഈ ജീവിതത്തിന്റെ ഒഴുക്കിനെ പലവഴി തെളിച്ച് യാഥാര്‍ത്ഥ്യങ്ങളില്‍ നിന്നും അകലെ സ്വപ്നത്തിന്റെ ഏതോ – അസംഭവ ലോകത്ത് തളച്ചിടാന്‍ ശഠിക്കുന്നു പലകുറി താകീത് നല്‍കിയിട്ടും പിന്നെയും ഒന്നും വകവെക്കാതെ അല്പാല്പ്പമായി കാര്‍ന്നു തിന്നുന്നു ഒരിക്കലും ഓടുങ്ങില്ലേ മര്‍ത്ത്യാ… നിന്റെ ഈ നശിച്ച ആഗ്രഹങ്ങള്‍….
-
ഉമ്മറത്ത് തന്നെ
ഉമ്മറത്ത് തന്നെ എല്ലാം ഉമ്മറത്ത് തന്നെ ജീവിതത്തില്‍ നല്ലൊരു ഭാഗം ഈ ഉമ്മറത്ത് തന്നെ പിറന്ന കാലത്ത് സ്വന്തം മലത്തിലും മൂത്രത്തിലും മുങ്ങി കളിച്ചു കിടന്നത് ഈ ഉമ്മറത്ത് തന്നെ…. പിന്നെ കിടത്തിയ പായയില്‍ നിന്നും ഉരുണ്ടു മാറി ഒരറ്റം തൊട്ട് മറ്ററ്റം വരെ നിലവും തൂത്ത് വൃത്തിയാക്കി നീന്തി കളിച്ചതും ഈ ഉമ്മറത്ത് തന്നെ……. Read More ›
-
സീതയ്ക്കൊരു പാര്‍സല്‍
പല തരത്തിലും നിറത്തിലും – മണത്തിലുമുള്ളവ വാങ്ങി. നിറമുള്ള കടലാസ്സില്‍ പൊതിഞ്ഞു കെട്ടി അതിലൊരു കുറിപ്പും ഇട്ടു “സീതേ ഇതില്‍ നൂറു റബ്ബറുകളുണ്ട് പണ്ട് രണ്ടാം ക്ലാസ്സില്‍ നീ കൊണ്ട് വരാറുള്ള എല്ലാ – മണമുള്ള റബ്ബറിന്റെയും അറ്റം കടിച്ചു തിന്നിരുന്നത് ഞാനാണ് നീ ആ പാവം ശശാങ്കനെ വെറുതെ സംശയിച്ചു ടീച്ചറോട് പറഞ്ഞ് അടിയും… Read More ›
-
മര കഷ്ണം
എടൊ… മണ്ടാ…. ഒരു വെറും മര കഷ്ണമാണ് ഞാന്‍ ചെണ്ടയോ, മദ്ദളമോ അല്ല നിനക്ക് കൊട്ടിക്കളിക്കാന്‍ കൊട്ടിയാല്‍ ശബ്ദമുണ്ടായെക്കാം… പക്ഷെ അതില്‍ നീ അന്വേഷിക്കുന്ന മുഴക്കം ഉണ്ടാവില്ല… നിന്റെയെന്നല്ല ആരുടേയും സംഗീത ബോധത്തിന് വഴങ്ങാത്ത, അച്ചടക്കമില്ലാത്ത വെറും മര കഷ്ണമാണ് ഞാന്‍…. നിനക്കൊരു മഴുവുണ്ടെങ്കില്‍ കൊണ്ട് വാ… എന്റെ ധര്‍മ്മം, വിധി, നിയമം, ആഗ്രഹം…. എല്ലാം… Read More ›
-
പോരെ
ഒരു മറക്കാനാവാത്ത നൊമ്പരം എന്നും ഓര്‍ത്തു ചിരിക്കാന്‍ ഒരു തമാശ ഒരു സുഹൃത്ത്, സംഗീതാസ്വാദനം വായനാശീലം.. അല്പം മദ്യം, സങ്കല്‍പ്പത്തിലെങ്കിലും പ്രേമിക്കാന്‍ ഒരു കാമുകി ഇത്രയൊക്കെ പോരടോ മര്‍ത്ത്യാ ജീവിതം തള്ളി നീക്കാന്‍… പോരെ….? -മര്ത്ത്യന്-
-
ലയിന്‍ ബസ്സിലെ കുപ്പി ഡപ്പി ദൃശ്യങ്ങള്‍
കുപ്പികളിലും ഡപ്പികളിലും കുരുങ്ങി നീങ്ങുന്ന മനുഷ്യജന്മങ്ങള് ലയിന്‍ ബസ്സുകളിലെ സ്ഥിരം ദൃശ്യങ്ങള്‍ പൌഡറിന്റെ ഡപ്പിയില്‍ വീണ സുകുമാരി സെന്റിന്റെ കുപ്പിയില്‍ വീണ ഗള്ഫുകാരന് മോയിദീനെ നോക്കി കണ്ണിറുക്കുന്നു ബ്രാണ്ടിക്കുപ്പിയില്‍ വീണ് എഴുന്നേല്ക്കാന് ബുദ്ധിമുട്ടുന്ന മദ്യപനെ സഹായിക്കാന്‍ മുതിരുന്ന മരുന്ന് കുപ്പിയും രസീതും കയ്യില്‍ അടക്കി പിടിച്ച് കമ്പിയില്‍ ചാരി നില്ക്കുന്ന രോഗി അവരെ നോക്കി അറപ്പും… Read More ›
Featured Categories
കവിത ›
-
മർത്ത്യന്റെ നുറുങ്ങുകൾ
January 17, 2016
-
നീതന്നെയാണ് ഞാൻ
January 3, 2016
-
ഞാൻ…..
January 2, 2016
-
ജീവതാളം
August 5, 2015
-
ഒരു അമേരിക്കൻ മണം
July 24, 2015
Pahayan Media ›
-
Decoding Greatness | ബല്ലാത്ത പുസ്തകം
January 26, 2022
-
80 വയസ്സു വരെ നമ്മൾ ജീവിക്കുകയാണെങ്കിൽ 4000 ആഴ്ച്ചകളെ ഉള്ളു | ബല്ലാത്ത പുസ്തകങ്ങൾ
January 3, 2022
-
ബല്ലാത്ത മോട്ടിവിഷം | 2022 വരുമ്പോൾ-5
December 13, 2021
-
ബല്ലാത്ത സിനിമകൾ | 2022 വരുമ്പോൾ-4
December 12, 2021
-
ബല്ലാത്ത പുസ്തകങ്ങൾ | 2022 വരുമ്പോൾ -3
December 10, 2021