പണ്ട് നിന്റെ തന്നെ പെട്ടിയില്‍ നിന്ന് കട്ട
ആ ചൂണ്ടു വിരലിനോളം മാത്രമുള്ള പെന്‍സില് കൊണ്ട്
നിനക്ക് പലതും എഴുതണമെന്നുണ്ടായിരുന്നു
നടന്നില്ല…..പക്ഷെ ഇന്നിത് എഴുതാതെ വയ്യ
നിന്റെ അമ്മ കൊടുത്തയക്കാറുള്ള
സാമ്പാറിലും ചമ്മന്തിയില്‍ അപ്പടി ഉപ്പായിരുന്നു
സലീമയുടെ ഉമ്മ ഉണ്ടാക്കിയിരുന്ന കോയിബിരിയാണി…
അത് തന്നെയായിരുന്നു നല്ലത്
കട്ട് തിന്നാല്‍ കുറ്റം പറയരുതെന്നാണ്
എങ്കിലും ഒരു സത്യം പറയണം….
സുബൈറും കൂട്ടരും സലീമയുടെ ബിരിയാണി കട്ട് തിന്നുമ്പോള്‍
എന്നെ വിളിക്കാറുള്ളതാ എന്നും എങ്കിലും
നിന്നോടുള്ള ഇഷ്ടം ഒന്ന് കൊണ്ട് മാത്രമാണ്
ഞാനെന്നും ആര്‍ത്തിയോടെ ആ
ഉപ്പുള്ള സാമ്പാറും ചമ്മന്തിയും കൂട്ടിയ നിന്റെ
ചോറ് കട്ട് തിന്നിരുന്നത്….
-മര്‍ത്ത്യന്‍-
Categories: കവിത
Leave a Reply