കാലത്തിന്റെ ഏതോ ചുവരില്‍
ആണിയടിച്ചിട്ടിരുന്നു…
അതില്‍ ഈ വര്‍ഷത്തെ
കലണ്ടറും തൂക്കിയിരുന്നു…
അക്കമിട്ട കള്ളികളില്‍ കുറിച്ചുമിട്ടിരുന്നു
ഓര്‍മ്മിക്കേണ്ട ചില തിയതികള്‍,
ചില പേരുകള്‍…..ചില ഫോണ്‍ നമ്പറുകള്‍….
പക്ഷെ വര്‍ഷം തീരുന്നതിന് മുന്‍പേ
ആരോ ആ ചുവര് പൊളിച്ചു മാറ്റി
തൂക്കിയിടിരുന്ന കലണ്ടര്‍ ചുരുട്ടി കൂട്ടി
ആരോ എങ്ങോട്ടോ വലിച്ചെറിഞ്ഞിരുന്നു….
ഇനി അതും അന്വേഷിച്ചു പോകണം
പോരുന്നോ കൂടെ….?
Categories: കവിത
Leave a Reply