പരിവര്‍ത്തനങ്ങളുടെ ലഹരിയില്‍
പലതും പഴയതായി തോന്നും
പിന്നെ അധികം സമയം വേണ്ട
പഴയത് അനാവശ്യമായി തോന്നാന്‍…..
പുതിയതിനെ സ്വന്തമാക്കാനുള്ള ഓട്ടത്തില്‍
കാലു വഴുതി വീണ് സമയത്തില്‍ എവിടെയോ
ആണ്ടു പോകരുതല്ലോ……
പരിവര്‍ത്തനം വേണ്ടെന്നല്ല…
പുതുമ തെറ്റാണെന്നല്ല…..
എല്ലാം കഴിഞ്ഞ് അവസാനം
പകല്‍ വെളിച്ചത്തിന്റെ മറവില്‍
ഇരുട്ടുമായി മല്ലിട്ട് ജയിച്ചതൊക്കെ
വൃഥാവിലായി എന്ന് തോന്നരുതല്ലോ…
പരിവര്‍ത്തനങ്ങളുടെ യാത്രയില്‍…
പഴയതുമായിട്ടുള്ള തര്‍ക്കങ്ങളില്‍… ഇടയ്ക്ക്
തോല്‍വി സമ്മതിക്കേണ്ടത് അനിവാര്യമാണോ….?
ചില ജയങ്ങള്‍ ശാശ്വതമാവാന്‍….
അവയെ പരാജയങ്ങളുടെ കൈയ്യില്‍
നിന്ന് കടം വാങ്ങേണ്ടി വരും എന്നുണ്ടോ……?
-മര്ത്ത്യന്-
Categories: കവിത
Leave a Reply