പല തരത്തിലും നിറത്തിലും –
മണത്തിലുമുള്ളവ വാങ്ങി.
നിറമുള്ള കടലാസ്സില്‍ പൊതിഞ്ഞു കെട്ടി
അതിലൊരു കുറിപ്പും ഇട്ടു
“സീതേ ഇതില്‍ നൂറു റബ്ബറുകളുണ്ട്
പണ്ട് രണ്ടാം ക്ലാസ്സില്‍
നീ കൊണ്ട് വരാറുള്ള എല്ലാ –
മണമുള്ള റബ്ബറിന്റെയും അറ്റം
കടിച്ചു തിന്നിരുന്നത് ഞാനാണ്
നീ ആ പാവം ശശാങ്കനെ വെറുതെ സംശയിച്ചു
ടീച്ചറോട് പറഞ്ഞ് അടിയും വാങ്ങി കൊടുത്തു..
എന്നിട്ടും ഭയങ്കരി നീ അവനെ തന്നെ കെട്ടിയല്ലോ…
ഞാന്‍ നിനക്ക് മാപ്പ് തന്നു…നീ എനിക്കും മാപ് തരണം
ഇതാ ഇനി വേണമെങ്കില്‍ എന്നോട് പ്രതികാരം വീട്ടാം
നിങ്ങളുടെ സ്വകാര്യ വേളകളില്‍
വേണമെങ്കില്‍ ഈ റബ്ബറുകള്‍ കടിച്ചുകൊണ്ട്
എന്നെ കുറ്റം പറഞ്ഞിരിക്കാം…
സീതാ ശശാങ്കന് നീ എന്നോട് ക്ഷമിക്കണം”
എന്ന് സ്വന്തം….
-മര്ത്ത്യന്-
Categories: കവിത
Leave a Reply