Recent Posts - page 32

  • വിഷമം

    എല്ലാം ശരിയായിരിക്കുമ്പോള്‍ വരുന്നവനാണ് ഈ പറഞ്ഞറിയിക്കാന്‍ കഴിയാത്ത വിഷമം….. തുടക്കവും ഒടുക്കവും കാണാന്‍ കഴിയാത്ത മനസ്സില്‍ തുടങ്ങി ഉള്ളില്‍ നിന്നും ശരീരത്തിനെ വേദനിപ്പിക്കുന്ന ഒരു വിഷമം….. എനിക്ക് മാത്രമല്ല ജീവിക്കുന്ന എല്ലാവര്‍ക്കും കാണും ഇങ്ങിനെ ഒരു കാരണവും അറിയിക്കാതെ മുന്നോട്ടു പോകാന്‍ അനുവദികാതെ ഇന്നില്‍…ഈ നിമിഷത്തില്‍ നിന്നും അനങ്ങാതെ നമ്മെ തളച്ചിടുന്ന ഒരു പറഞ്ഞറിയിക്കാന്‍ കഴിയാത്ത… Read More ›

  • പ്രാതല്‍

    ഒന്ന് പൊട്ടിച്ചൊഴിച്ചു പിന്നെ ഒന്നു കൂടി പൊട്ടിച്ചൊഴിച്ചു…. സൂര്യ ഭാഗം മുകളിലായി തന്നെ തുറിച്ചു നോക്കുന്ന കൊഴിമുട്ടകളെ അവനും ആര്‍ത്തിയോടെ നോക്കി അടുപ്പില്‍ നിന്നും പ്ലേറ്റിലേക്ക് അതിവിദഗ്ദ്ധമായി കൊരിയിട്ടപ്പോള്‍ അവയും അനുസരണയോടെ പൊട്ടാതെ ചേര്‍ന്നിരുന്നു…… ബുള്‍സ് ഐ റെഡി….. -മര്‍ത്ത്യന്‍-

  • ഓണാശംസകള്‍

    ഓണം വേണം മലയാളിക്ക് എല്ലാ വര്‍ഷവും….. സ്വയം ഓര്‍മ്മപ്പെടുത്താന്‍ തന്റെ നാടിനെ മുഴുവന്‍ വഞ്ചിച്ചതാണ് ദേവന്മാരെന്ന്…… പാലം പണിയാനുള്ള കുരങ്ങന്മാര്‍ മാത്രമല്ല കേരളത്തില്‍ എന്ന്….. ദേവരിലും മനുഷ്യരിലും ശ്രേഷ്ടനായി മലയാളിയായ ഒരു അസുരനുമുണ്ടായിരുന്നെന്ന്… കൂട്ടത്തില്‍ ഓര്‍ക്കണം… ദേവന്മാരെക്കാള്‍ ശ്രേഷ്ടനായാല്‍ അവര്‍ ഇറങ്ങി വരുമെന്ന് രൂപം മാറി, ആള് മാറി പാതാളത്തിലേക്ക്‌ ചവുട്ടി താഴ്ത്തുമെന്ന്…. ഓണം മലയാളിയെ… Read More ›

  • മദ്യപാനി

    ‘മദ്യപാനി’ എന്നാല്‍ മദ്യത്തെ അപമാനിക്കുന്നവന്‍ എന്നല്ല സുഹൃത്തെ അര്‍ത്ഥം…. എത്ര നേരമായി ആ ഒഴിഞ്ഞ ഗ്ലാസ്സുമായിരിക്കുന്നു… ഒന്നോഴിക്കു…… ഞാന്‍ വിശദമായി പറഞ്ഞു തരാം -മര്‍ത്ത്യന്‍-

  • പുഴ

    ഒഴുകി മടുത്ത പുഴ കരയോട് ചേര്‍ന്ന് കരയുന്നത് കണ്ടിട്ടില്ലേ…? അത് കണ്ടില്ലെന്ന് നടിച്ച് കരയില്‍ നിന്ന് അതിലേക്ക് കല്ലെടുത്തെറിയരുത്…… -മര്‍ത്ത്യന്‍-

  • തമാശ

    എന്റെ ജീവിതമേ നീയും വലിയൊരു തമാശ തന്നെ പുതുതെന്ന് പറഞ്ഞ് വീണ്ടും വീണ്ടും എന്നെ തന്നെയാണല്ലോ എനിക്ക് പരിചയപ്പെടുത്തി തരുന്നത് -മര്‍ത്ത്യന്‍-

  • കടവാതില്‍ കഥ

    ആ കടവാതില്‍ ജനിച്ചത്‌ കടയുടെ വാതിലിന്റെ പുറത്തല്ലത്രെ സത്യത്തില്‍ കടക്കാരനതില്‍ പങ്കില്ലത്രെ…. പക്ഷെ കടയില്‍ വന്നവര്‍ പറഞ്ഞത് മറ്റൊരു കഥയാണ്‌…….. വടക്ക് നിന്ന് വന്ന ഹിന്ദിക്കാരന്‍ ചെക്കന്‍ കടം ചോദിച്ചു വന്ന കടക്കാരന്റെ പഴയ അടുപ്പം കാര്‍ത്തുവിനെ തിരിച്ചയച്ചതിന് അവര്‍ പറഞ്ഞു പരത്തിയതാണത്രെ…. കടയും കടക്കാരനും കടവാതിലും തമ്മിലുള്ള ഈ ഭയങ്കര അപവാദം…. ഈ അപവാദം… Read More ›

  • മാര്‍ത്ത

    മാര്‍ത്താ…. നീ ഷാമ്പെയിനിന്റെ ഗ്ലാസ്സില്‍ പറ്റിക്കിടന്ന ചുവന്ന ലിപ്പ്സ്റ്റിക്ക് പാടുകളില്‍ നഷ്ടപ്പെട്ട യൌവനം തിരയുകയാണോ…..? പേടിക്കണ്ട അത് നീ പണ്ട് കുടിച്ചു വച്ചത് തന്നെ സമയം നിന്നെ മാത്രം തള്ളി മുന്നോട്ടു പോയപ്പോള്‍ നിന്റെ ഓര്‍മ്മയ്ക്ക്‌ ഞാനിതിവിടെ കഴുകാതെ കാത്തു സൂക്ഷിച്ചു എന്ന് മാത്രം……. നീ ഇന്നും അന്നത്തെ പോലെ സുന്ദരി തന്നെ ഇപ്പോളിട്ട പിങ്ക്… Read More ›

  • സ്വാതന്ത്ര്യദിനം വീണ്ടും

    സ്വാതന്ത്ര്യദിനത്തിന് ഓര്‍ത്തുവോ ആവോ… ആ വയോധികനെ…. ലോകത്തിന് അഹിംസയുടെ ശക്തി കാട്ടി കൊടുത്ത… സമരമുഖങ്ങളെ മാറ്റി മറിച്ച മനുഷ്യാവകാശ സമരങ്ങള്‍ക്കും സ്വാതന്ത്ര്യ സമരങ്ങള്‍ക്കും പുതിയ രൂപം നല്‍കിയ… വടി കയ്യിലിരുന്നിട്ടും ഒരിക്കല്‍ പോലും അതുയര്‍ത്തി അടിക്കാതെ വെള്ളക്കാരെ മുട്ട് കുത്തിച്ച… ആ വയോധികനെ……….ഓര്‍ത്തുവോ ആവോ…. ഇല്ലെങ്കില്‍ ആ പയ്യനെ ഓര്‍ത്തുവോ….. ജാലിയന്‍വാലാഭാഗില്‍ മരിച്ചു വീണ നിരായുധരുടെ… Read More ›

  • ആഗസ്റ്റ്‌ 15

    ആഗസ്റ്റ്‌ 15 അടുത്ത് വരുന്നു മറ്റൊരു സ്വാതന്ത്ര്യ ദിനം വീണ്ടും കുഴഞ്ഞല്ലൊ….. വീണ്ടും സ്വയം ചോദിക്കണം…. എന്താണ് ദേശഭക്തി….. എങ്ങിനെ ആഘോഷിക്കണം… എങ്ങിനെ കാണിക്കണം എന്റെ ദേശഭക്തി…. ദേശീയ പതാകയില്‍ സ്വയം പുതഞ്ഞ് ദേശസ്നേഹം പതഞ്ഞു പൊങ്ങുമ്പോള്‍ സഹിക്ക്യവയ്യാതെ നിലവിളിച്ച്… അഴിമതി കണ്ട് മടുത്ത്…. അതേ ദേശീയപതാകയില്‍ സ്വയം കത്തിച്ച് ചാമ്പലായി കാണിക്കണൊ…. അതോ…. ദേശീയ… Read More ›