മാര്‍ത്താ…. നീ ഷാമ്പെയിനിന്റെ ഗ്ലാസ്സില്‍
പറ്റിക്കിടന്ന ചുവന്ന ലിപ്പ്സ്റ്റിക്ക് പാടുകളില്‍
നഷ്ടപ്പെട്ട യൌവനം തിരയുകയാണോ…..?
പേടിക്കണ്ട അത് നീ പണ്ട് കുടിച്ചു വച്ചത് തന്നെ
സമയം നിന്നെ മാത്രം തള്ളി മുന്നോട്ടു പോയപ്പോള്‍
നിന്റെ ഓര്‍മ്മയ്ക്ക് ഞാനിതിവിടെ കഴുകാതെ
കാത്തു സൂക്ഷിച്ചു എന്ന് മാത്രം…….
നീ ഇന്നും അന്നത്തെ പോലെ സുന്ദരി തന്നെ
ഇപ്പോളിട്ട പിങ്ക് ലിപ്പ്സ്റ്റിക്ക്
ചുവപ്പിനെക്കാള്‍ നിന്റെ ചുണ്ടുകള്‍ക്ക് ചേരും…
-മര്ത്ത്യന്-
Categories: കവിത
Leave a Reply