സ്വാതന്ത്ര്യദിനത്തിന് ഓര്‍ത്തുവോ ആവോ…
ആ വയോധികനെ….
ലോകത്തിന് അഹിംസയുടെ ശക്തി
കാട്ടി കൊടുത്ത…
സമരമുഖങ്ങളെ മാറ്റി മറിച്ച
മനുഷ്യാവകാശ സമരങ്ങള്‍ക്കും
സ്വാതന്ത്ര്യ സമരങ്ങള്‍ക്കും
പുതിയ രൂപം നല്‍കിയ…
വടി കയ്യിലിരുന്നിട്ടും
ഒരിക്കല്‍ പോലും അതുയര്‍ത്തി അടിക്കാതെ
വെള്ളക്കാരെ മുട്ട് കുത്തിച്ച…
ആ വയോധികനെ……….ഓര്‍ത്തുവോ ആവോ….
ഇല്ലെങ്കില്‍ ആ പയ്യനെ ഓര്‍ത്തുവോ…..
ജാലിയന്‍വാലാഭാഗില്‍ മരിച്ചു വീണ
നിരായുധരുടെ കഥകള്‍ കേട്ട് വളര്‍ന്ന്
ഒടുക്കം അഹിംസയില്‍ സ്വാതന്ത്ര്യത്തിന്റെ
കൂട്ട് തിരയുന്നത് മണ്ടത്തരമാണെന്ന്
മനസ്സിലാക്കി ആയുധമെടുത്ത ആ പയ്യനെ…..
ഇരുപത്തിനാല് തികയുന്നതിനു മുന്‍പ്
ഒരു പുഞ്ചിരിയുമായി കഴുമരത്തിലേക്ക്
നടന്നു കയറി പൊലിഞ്ഞു പോയ
ആ നിരീശ്വരവാദിയായ വിപ്ലവകാരിയെ
ഓര്‍ത്തുവോ ആവോ….
ഇവരെ രണ്ടു പേരെയും ഓര്‍ത്തില്ലെങ്കില്‍
പിന്നെ എന്ത് സ്വാതന്ത്ര്യദിനം മര്‍ത്ത്യാ…..
-മര്‍ത്ത്യന്‍-
Categories: കവിത
Leave a Reply