എല്ലാം ശരിയായിരിക്കുമ്പോള്‍
വരുന്നവനാണ്
ഈ പറഞ്ഞറിയിക്കാന്‍ കഴിയാത്ത വിഷമം…..
തുടക്കവും ഒടുക്കവും കാണാന്‍ കഴിയാത്ത
മനസ്സില്‍ തുടങ്ങി ഉള്ളില്‍ നിന്നും
ശരീരത്തിനെ വേദനിപ്പിക്കുന്ന
ഒരു വിഷമം…..
എനിക്ക് മാത്രമല്ല
ജീവിക്കുന്ന എല്ലാവര്ക്കും കാണും
ഇങ്ങിനെ ഒരു കാരണവും അറിയിക്കാതെ
മുന്നോട്ടു പോകാന്‍ അനുവദികാതെ
ഇന്നില്‍…ഈ നിമിഷത്തില്‍ നിന്നും
അനങ്ങാതെ നമ്മെ തളച്ചിടുന്ന
ഒരു പറഞ്ഞറിയിക്കാന്‍ കഴിയാത്ത വിഷമം
എല്ലാം ശരിയായിരിക്കുമ്പോള്‍
വരുന്നവനാണ്
ഈ പറഞ്ഞറിയിക്കാന്‍ കഴിയാത്ത വിഷമം…..
-മര്ത്ത്യന്-
‹ പ്രാതല്‍
പയിന്റ് ›
Categories: കവിത
Leave a Reply