നാല് പയിന്റിന്റെ ബലത്തില്‍
പലരും പലതും പറഞ്ഞിട്ടുണ്ട് ഇവിടെ…
രാഷ്ട്രീയം, ന്യായം, സിനിമ,
പ്രേമം, പ്രേമ നൈരാശ്യം,
മതം, മതേതരത്വം, അശ്ലീലം…
അങ്ങിനെ പലതും….
രാത്രി ഏതോ ഇളം പകലുമായി
രമിച്ചു മരിക്കുന്നതു വരെ
ഒന്നും ഓര്‍ക്കാതെ
ആ നാല് പയിന്റിന്റെ ബലത്തില്‍
പലരും പലതും ഇവിടെ
ഇരുന്നു പറഞ്ഞിട്ടുണ്ട്
പക്ഷെ മദ്യത്തെ പറ്റി മാത്രം
പറയാന്‍ അവര്‍ മറന്നു…
രണ്ടു കാലുകളില്‍ നിന്നവനെ
ഇരുത്തി നാവ് കുഴച്ച്
പിന്നെ മലര്‍ത്തി കിടത്തിയ
ആ മദ്യത്തെ പറ്റി മാത്രം
പറയാന്‍ അവര്‍ മറന്നു
അവരുടെ കാര്യം പോട്ടെ
നിങ്ങളെങ്കിലും പറയു…..
-മര്ത്ത്യന്-
‹ വിഷമം
Categories: കവിത
Leave a Reply