സ്വപ്നം കാണുന്നതൊക്കെ കൊള്ളാം
പക്ഷെ കാണുന്ന സ്വപ്നങ്ങളുടെ അറ്റത്ത്
സര്‍ക്കസ്സും കാട്ടി നടക്കരുത്….
കാലെങ്ങാനും വഴുതി വീണാല്‍
നേരെ അടുത്ത് കിടക്കുന്ന ആളുടെ
സ്വപ്നത്തിലേക്കായിരിക്കും മൂക്കും കുത്തി വീഴുക
പിന്നെ പറഞ്ഞിട്ട് കാര്യമില്ല
കാണരുതാത്തത് പലതും കണ്ടെന്നിരിക്കും
കേള്‍ക്കാന്‍ പാടില്ലാത്തത് പലതും കേട്ടെന്നിരിക്കും
പിന്നെ രാത്രികളില്‍ കിടന്നാലും ഉറക്കം വരില്ല
അത് വേണോ….?
സ്വപ്നം കാണുന്നതൊക്കെ കൊള്ളാം
പക്ഷെ കാണുന്ന സ്വപ്നങ്ങളുടെ അറ്റത്ത്
സര്‍ക്കസ്സും കാട്ടി നടക്കരുത്….
-മര്ത്ത്യന്-
‹ പയിന്റ്
Categories: കവിത
Leave a Reply