അദ്ധ്യാപക ദിനത്തില്‍
ഞാന്‍ എന്നും ഓര്‍മ്മിക്കാറുണ്ട്
എന്റെ മൂന്നദ്ധ്യാപകരെ….
ഒരദ്ധ്യാപകന്‍ എന്നെ കവിത
കണക്കു പോലെ പഠിപ്പിച്ചു….
ഭംഗിയില്ലാതെ…ജീവനില്ലാതെ….
ഒരദ്ധ്യാപിക എന്നെ കണക്കു
പഠിപ്പിച്ചു…..ഒരു കവിത പോലെ
കൂട്ടിയും കുറച്ചും ഹരിച്ചും ഗുണിച്ചും
ഒരു കവിതയെക്കാള്‍ സുന്ദരമായി
എങ്ങിനെ കണക്കിനെ അടുത്തറിയാം
എന്ന് പഠിപ്പിച്ചു…..
മൂന്നാമതൊരദ്ധ്യാപകന്‍ എന്നെ
ഭാഷ പഠിപ്പിച്ചു……
ഭാഷയിലൂടെ എന്നെ ജീവിതം പഠിപ്പിച്ചു
മതങ്ങള്‍ക്കും, വിശ്വാസങ്ങള്‍ക്കും പിടി കൊടുക്കാതെ
എന്നും വെറുമൊരു മര്‍ത്ത്യനായി കഴിയണം
എന്ന് പഠിപ്പിച്ചു….
-മര്‍ത്ത്യന്‍-
Categories: കവിത
Leave a Reply