Recent Posts - page 31
-
വേഗസ്
വേഗസ്സില്‍ നടക്കുന്നത് വേഗസ്സില്‍ തന്നെ എന്നാണല്ലോ ചൊല്ല്……എങ്കിലും… നമ്മുടെ കൂടിക്കാഴ്ചയുടെ എന്തെങ്കിലും ഓര്‍മ്മ ഇന്നും നീ മനസ്സില്‍ കാത്തു സൂക്ഷിക്കുന്നുണ്ടോ…? സൌഹൃതം…. അതിന്റെ അര്‍ത്ഥം…പരിമിതികള്‍…പ്രസക്തി എല്ലാം നാം വേഗസ്സില്‍ വച്ച് ചര്‍ച്ച ചെയ്തിരുന്നല്ലൊ…. ഓര്‍മ്മയില്ലേ….? അന്ന് ആ നിശാസങ്കേതത്തില്‍ വച്ച് ഞാന്‍ നിന്നെ കണ്ടത്…. നിന്റെ കൂടെയുള്ള സുന്ദരനായ വെള്ളക്കാരനെ വിട്ട് നീ എന്റെ കൂടെ… Read More ›
-
സംഭാഷണങ്ങള്‍
ലോകത്തിലെ എല്ലാ ചലനങ്ങളും ജീവിതം തലച്ചോറിന്റെ നിയന്ത്രണമാണെന്ന് കരുതുന്നവരും…അല്ല അത് മനസ്സുകളുടെ ഒരു സ്വതന്ത്ര യാത്രയാണെന്ന് കരുതുന്നവരും തമ്മിലുള്ള സംഭാഷണങ്ങളാണ്….ആണോ..? -മര്ത്ത്യന്-
-
അങ്ങിനെയും ചിലപ്പോള്‍
നടന്നകന്നു പോയ പലരും തിരിഞ്ഞു നിന്ന് ചിരിക്കാറുണ്ട്…..പലപ്പോഴും ചോദിക്കാറുണ്ട്….”എന്താ കൂടെ വരുന്നില്ലെ …?”… ഞാനും തിരിച്ച് ചിരിക്കും…..ഇല്ലെന്ന് തലയാട്ടും. പിന്നെ അവര്‍ നടന്നകലുന്നത് നോക്കി വെറുതെ നില്ക്കും…. അപ്പോഴൊക്കെ ഒരു മഴ പെയ്യും… കുടയില്ലാതെ നനഞ്ഞു നടന്നകലുന്ന അവരെ നോക്കി ഞാന്‍ ഉറക്കെ വിളിക്കും…ആര്‍ത്തു പെയ്യുന്ന മഴയുടെ ശബ്ദത്തില്‍ ഞാന്‍ വിളിക്കുന്ന അവരുടെ ഓരോരുത്തരുടെയും പേരുകള്‍… Read More ›
-
വാക്കുകള്‍
മനസ്സില്‍ നിന്നും തിരഞ്ഞെടുത്ത് കുറിച്ചിട്ട വാക്കുകള്‍ ചിലപ്പോള്‍ താളുകള്‍ വിട്ട് കടിക്കാന്‍ വരും എത്ര ശ്രമിച്ചാലും പിന്നെ അവയെ താളുകളിലേക്ക് തിരിച്ചെയെഴുതാന്‍ കഴിയില്ല….ശ്രമിച്ചു നോക്കു…. -മര്ത്ത്യന്-
-
നിമിഷങ്ങള്‍
തുടര്‍ന്നു പോകാന്‍ കഴിയാത്ത വിധം അടര്‍ന്നു പോകുന്നവയല്ലെ മര്‍ത്ത്യാ നിന്റെ ജീവിതത്തിലെ എല്ലാ നിമിഷങ്ങളും…എന്നിട്ടും എന്തൊരഹങ്കാരം…..അത് വേണോ….?
-
മകനോട്
നീ യാത്ര തുടങ്ങി…പക്ഷെ… ഞാന്‍ നടന്ന വഴികളിലൂടെ നടക്കാന്‍ ഞാന്‍ നിന്നോട് പറയില്ല… എന്റെ വഴികള്‍…. ഞാന്‍ നടത്തം നിര്‍ത്തുന്നയിടത്ത് തീരും അന്ന് നീ വഴി തെറ്റി വിഷമിക്കരുതല്ലൊ അതു കൊണ്ട്… നീ എന്റെ വഴി പിന്തുടരുത് നിന്റെ വഴി നീ തന്നെ വെട്ടണം നിനക്കായി ലോകം പലതും കരുതിവച്ചിരിക്കണം… സുഖങ്ങളും…. ദുഖങ്ങളും… സൌകര്യങ്ങളും.. സങ്കര്ഷങ്ങളും……. Read More ›
-
സോഡ വേണ്ട…
ഒരു തുള്ളി പോലും കുടിക്കാതെ ഗ്ലാസ്സിലേക്ക് നോക്കിയിരിക്കുന്ന സുഹൃത്തിനോട് ഞാന്‍ ചോദിച്ചു “കുടിക്കണ്ടെങ്കില്‍ വേണ്ട ഇതാവാം..” ഞാന്‍ അവന് മുല്ല നസിറുദ്ദീന്റെ ഒരു കഥ ഒഴിച്ച് കൊടുത്തു അവന് ആര്‍ത്തിയോടെ കുടിച്ചിറക്കി എന്നിട്ട് ഒരു ചെറുപുഞ്ചിരിയോടെ ഇനിയും വേണമെന്ന് എന്നോട് പറഞ്ഞു ഞാന്‍ സൂഫിസം മാറ്റി ബുദ്ധിസത്തിലേക്ക് തിരിഞ്ഞു മനസ്സില്‍ നിന്നെവിടുന്നോ ഒരു ജാതക കഥ… Read More ›
-
അദ്ധ്യാപകദിനം
അദ്ധ്യാപക ദിനത്തില്‍ ഞാന്‍ എന്നും ഓര്‍മ്മിക്കാറുണ്ട് എന്റെ മൂന്നദ്ധ്യാപകരെ…. ഒരദ്ധ്യാപകന് എന്നെ കവിത കണക്കു പോലെ പഠിപ്പിച്ചു…. ഭംഗിയില്ലാതെ…ജീവനില്ലാതെ…. ഒരദ്ധ്യാപിക എന്നെ കണക്കു പഠിപ്പിച്ചു…..ഒരു കവിത പോലെ കൂട്ടിയും കുറച്ചും ഹരിച്ചും ഗുണിച്ചും ഒരു കവിതയെക്കാള്‍ സുന്ദരമായി എങ്ങിനെ കണക്കിനെ അടുത്തറിയാം എന്ന് പഠിപ്പിച്ചു….. മൂന്നാമതൊരദ്ധ്യാപകന്‍ എന്നെ ഭാഷ പഠിപ്പിച്ചു…… ഭാഷയിലൂടെ എന്നെ ജീവിതം പഠിപ്പിച്ചു… Read More ›
-
സ്വപ്നങ്ങളുടെ അറ്റത്ത്
സ്വപ്നം കാണുന്നതൊക്കെ കൊള്ളാം പക്ഷെ കാണുന്ന സ്വപ്നങ്ങളുടെ അറ്റത്ത് സര്‍ക്കസ്സും കാട്ടി നടക്കരുത്…. കാലെങ്ങാനും വഴുതി വീണാല്‍ നേരെ അടുത്ത് കിടക്കുന്ന ആളുടെ സ്വപ്നത്തിലേക്കായിരിക്കും മൂക്കും കുത്തി വീഴുക പിന്നെ പറഞ്ഞിട്ട് കാര്യമില്ല കാണരുതാത്തത് പലതും കണ്ടെന്നിരിക്കും കേള്‍ക്കാന്‍ പാടില്ലാത്തത് പലതും കേട്ടെന്നിരിക്കും പിന്നെ രാത്രികളില്‍ കിടന്നാലും ഉറക്കം വരില്ല അത് വേണോ….? സ്വപ്നം കാണുന്നതൊക്കെ… Read More ›
-
പയിന്റ്
നാല് പയിന്റിന്റെ ബലത്തില്‍ പലരും പലതും പറഞ്ഞിട്ടുണ്ട് ഇവിടെ… രാഷ്ട്രീയം, ന്യായം, സിനിമ, പ്രേമം, പ്രേമ നൈരാശ്യം, മതം, മതേതരത്വം, അശ്ലീലം… അങ്ങിനെ പലതും…. രാത്രി ഏതോ ഇളം പകലുമായി രമിച്ചു മരിക്കുന്നതു വരെ ഒന്നും ഓര്‍ക്കാതെ ആ നാല് പയിന്റിന്റെ ബലത്തില്‍ പലരും പലതും ഇവിടെ ഇരുന്നു പറഞ്ഞിട്ടുണ്ട് പക്ഷെ മദ്യത്തെ പറ്റി മാത്രം… Read More ›
Featured Categories
കവിത ›
-
മർത്ത്യന്റെ നുറുങ്ങുകൾ
January 17, 2016
-
നീതന്നെയാണ് ഞാൻ
January 3, 2016
-
ഞാൻ…..
January 2, 2016
-
ജീവതാളം
August 5, 2015
-
ഒരു അമേരിക്കൻ മണം
July 24, 2015
Pahayan Media ›
-
Decoding Greatness | ബല്ലാത്ത പുസ്തകം
January 26, 2022
-
80 വയസ്സു വരെ നമ്മൾ ജീവിക്കുകയാണെങ്കിൽ 4000 ആഴ്ച്ചകളെ ഉള്ളു | ബല്ലാത്ത പുസ്തകങ്ങൾ
January 3, 2022
-
ബല്ലാത്ത മോട്ടിവിഷം | 2022 വരുമ്പോൾ-5
December 13, 2021
-
ബല്ലാത്ത സിനിമകൾ | 2022 വരുമ്പോൾ-4
December 12, 2021
-
ബല്ലാത്ത പുസ്തകങ്ങൾ | 2022 വരുമ്പോൾ -3
December 10, 2021