നീ യാത്ര തുടങ്ങി…പക്ഷെ…
ഞാന്‍ നടന്ന വഴികളിലൂടെ നടക്കാന്‍
ഞാന്‍ നിന്നോട് പറയില്ല…
എന്റെ വഴികള്‍….
ഞാന്‍ നടത്തം നിര്‍ത്തുന്നയിടത്ത് തീരും
അന്ന് നീ വഴി തെറ്റി വിഷമിക്കരുതല്ലൊ
അതു കൊണ്ട്…
നീ എന്റെ വഴി പിന്തുടരുത്
നിന്റെ വഴി നീ തന്നെ വെട്ടണം
നിനക്കായി ലോകം പലതും കരുതിവച്ചിരിക്കണം…
സുഖങ്ങളും…. ദുഖങ്ങളും…
സൌകര്യങ്ങളും.. സങ്കര്‍ഷങ്ങളും…. എല്ലാം
നിനക്ക് തിരഞ്ഞെടുക്കാനായി
എന്റേതല്ലാത്ത പല ശരികളും തെറ്റുകളും ഉണ്ടാവും…
നിനക്ക് മാത്രം അവകാശപ്പെട്ടവ….
അവ നീ വെട്ടിയ വഴികളില്‍
നീ തന്നെ അനുഭവിച്ചു കണ്ടു പിടിക്കണം…
പല വഴികളും പലരും നടന്നു തീര്‍ന്നിരിക്കുന്നു
ഇനി വെട്ടിത്തെളിയിക്കാന്‍ പുതിയ വഴികളൊന്നും
ബാക്കിയില്ലാതെ പലരും വഴി മുട്ടുന്നെന്നും കേള്‍ക്കുന്നു….
എങ്കിലും യാത്ര ചെയ്യാതിരിക്കാന്‍ നിവര്‍ത്തിയില്ലല്ലോ…
അല്ലെ…?
അതിനാല്‍ നിനക്കായി ആരും സഞ്ചരിക്കാത്ത
ചില വഴികളെങ്കിലും ഈ ലോകത്തുണ്ടാവട്ടെ
എന്ന് ഞാനാശംസിക്കുന്നു…..
-അച്ഛന്‍-
Categories: കവിത
Leave a Reply