Recent Posts - page 21
-
മാനിക്യൂർ
നഖങ്ങളുടെ നിറം മാറുമ്പോൾ ജീവിതത്തിൽ പലതും മാറുമെന്ന പ്രതീക്ഷ…. ഭൂതവും ഭാവിയും എല്ലാം മാറിയേക്കാം…. നിറം പകരുന്ന കൊറിയൻ പെണ്ണ് ചോദിച്ചു “വിച്ച് വണ്‍” എന്തുണ്ടെന്ന് അവളും ചോദിച്ചു കൊറിയൻ പെണ്ണ് മെല്ലെ പറഞ്ഞു സോൾമേറ്റ്, എറ്റേർണൽ ഒപ്പ്റ്റിമിസ്റ്റ്, ലിമിറ്റട് അടിക്ഷൻ, ലീഡിംഗ് ലേഡി മീറ്റ് മീ അറ്റ് സണ്‍സെറ്റ്, ഷോപ്പ് ടിൽ ഐ ഡ്രോപ്പ്… Read More ›
-
നന്ദി താങ്ക്സ് ശുക്രിയ
പറന്നു പറന്നുയർന്ന് ആകാശമുകളിൽ എത്തിയപ്പോൾ അവിടെ കിടന്ന ഒരു തമ്പുരാട്ടി ചിറകു മുറിച്ചു ചോദിച്ചു അഹങ്കാരി ഉയരത്തിൽ പറക്കുന്നോ? വളർന്നു വളർന്നുയർന്ന് ആകാശം മുട്ടെ ചെന്നെത്തിയപ്പോൾ അവിടെ വായ്‌നോക്കി നിന്ന ഒരു തമ്പുരാൻ തല വെട്ടിയിട്ട് ചോദിച്ചു തലയുയർത്തുന്നുവൊ അഹങ്കാരി? പിന്നെ ഒന്നും ആലോചിച്ചില്ല നേരെ ഭൂമിയിൽ പോയി തമ്പുരാനും തമ്പുരാട്ടിക്കും വേണ്ടി അമ്പലങ്ങളും പള്ളികളും… Read More ›
-
എണ്ണയുണ്ടാവട്ടെ
മരുഭൂമിയിലുള്ളവന്റെ വിയർപ്പൊഴുകി മണലിൽ വീഴുമ്പോൾ മണൽ കരയാറുണ്ടത്രെ… പക്ഷെ മണൽ കരയുന്നത് ആരും കാണാറില്ല… പിന്നീടൊരിക്കൽ ആരോ പറഞ്ഞു ഈ മണൽ കണ്ണീർ ഭൂമിയിലേക്ക് താഴ്ന്നിറങ്ങി പോയിട്ടാണ് എണ്ണയുണ്ടാവുന്നത് എന്ന് എനിക്കറിയില്ല… പക്ഷെ എനിക്കാ ആശയം ഇഷ്ടപ്പെട്ടു അല്ലെങ്കിലും സത്യമല്ലല്ലൊ ആശയമാണല്ലോ പ്രധാനം മാത്രമല്ല മർത്ത്യൻ എന്നും ആശയങ്ങളുടെ അടിമയാണല്ലൊ ആശയങ്ങൾ അനാഥമാക്കുമ്പോൾ മാത്രമാണ് അവൻ… Read More ›
-
യാത്ര
യാത്രക്കിടയിൽ പലയിടത്തായി പലതും വച്ച് മറന്നിട്ടുണ്ട് അതിൽ ഓർമ്മിച്ചെടുക്കാൻ കഴിയാത്തവയാണ് മിക്കതും ഇനി ഓർമ്മ വന്നാലൊ നഷ്ടബോധത്തിന്റെ നീറ്റലാവും പിന്നെയുള്ള യാത്ര… -മർത്ത്യൻ-
-
സ്വപ്ന വിചാരണ
——————- ചോദ്യങ്ങൾക്കു മുൻപു തന്നെ അവർ പറഞ്ഞു… ഇവൻ ജനിക്കുന്നതിനു മുൻപേ ആത്മഹത്യക്ക് ശ്രമിച്ചവനാണ്… ഇവന്റെ ജനുസ്സിൽ ഒളിഞ്ഞു കിടപ്പുണ്ട് എല്ലാം കെടുത്താൻ തയ്യാറായി കിടക്കുന്ന ഒരു ഭൂതകാല ഭ്രൂണം…. ചികിത്സ വേണം അവർ പറഞ്ഞു കേസ് വ്യത്യസ്തമായതു കൊണ്ട് ഇവിടെ സ്വപ്നങ്ങളെയാണ് ചികിത്സിക്കണ്ടത് ഒരാൾ പറഞ്ഞു… അതെ സർപ്പങ്ങളെ കൊണ്ട് അവയെ കെട്ടി വരിഞ്ഞ്… Read More ›
-
ഒരു കൂട്ടിനായി ഇതാ വച്ചോളു..
വൃത്തികെട്ട വരാന്തകളിൽ മഴ തകർത്തു പെയ്യുമ്പോൾ പലതും ഒലിച്ചു പോകും……. ചരടു പൊട്ടിച്ച് പട്ടം പറന്നുയരുമ്പോൾ ചുണ്ടിൽ വിടർന്ന ചിരിയും മെല്ലെ മാഞ്ഞില്ലാതാകും… ചെറുപ്പത്തിൽ കേട്ട കഥകൾ കൂട്ടിന് വന്ന് വാർധക്യവുമായി കിന്നാരം പറയുമ്പോൾ ഒറ്റപ്പെടലുകളും ഇല്ലാതാവാൻ മതി… എങ്കിലും നമ്പറുകളും ബന്ധങ്ങളും നഷ്ടപ്പെട്ട് ലോങ്ങ് ഡിസ്റ്റൻസ് ബില്ലുകൾ കുറഞ്ഞില്ലാതാകുമ്പോൾ പ്രവാസിയുടെ യാത്ര അർത്ഥശൂന്യമായി വഴിമുട്ടി… Read More ›
-
ഓണപ്പൂക്കളുടെ പരാതി
പണ്ട് ഓണത്തിന് പൂ പറിക്കാൻ ചെന്നപ്പോൾ വരുന്ന വിവരമറിഞ്ഞ് ഓടി മറയാറുള്ള പൂക്കളെല്ലാം ഇക്കുറി ഓർമ്മകളിൽ വന്ന് വിടർന്നു നിന്നു… ചോദിച്ചപ്പോൾ ചിരിച്ചും കൊണ്ട് പരാതി പറഞ്ഞു… അന്ന് ഒളിച്ചു കളിച്ചതിൽ പിന്നെ ഓർമ്മകളിൽ മാത്രമേ വിടരാൻ കഴിയാറുള്ളു… ഇപ്പോൾ പൂ പറിക്കാൻ പിള്ളേരെ കിട്ടാറില്ല ഭയക്കര ടിമാന്റാ… അങ്ങോട്ട് തിരഞ്ഞു പോയാലും അവർക്കൊന്നും വേണ്ട…… Read More ›
-
ഓണം കെ ബാരെ മെ ഛെ വാക്യ ലിഖോ…
ഇതെനിക്കറിയാം.. ഇക്കുറിയും ഇവൻ തന്നെ മല്ലു ലട്ക്കാ പേനയെടുത്ത് കസറി ഛെ എന്നാൽ ആറ്… അടിപൊളി… ഒന്ന് – ഓണം കേരൾ കാ മുഖ്യ ത്യോഹാർ ഹൈ രണ്ട് – ഓണം ശ്രാവണ്‍ മഹീനേ മെ ആത്താ ഹൈ മൂന്ന് – ഓണം രാജാ മഹാബലി കി പുണ്യ സ്മൃതി മെ മനാത്തെ ഹൈ നാല്… Read More ›
-
ഓനെ ഈ ഓണത്തിന് വേണം
ചവുട്ടി താഴ്ത്തിയപ്പം ഓൻ പറഞ്ഞതാ കേരളക്കര മുഴുവൻ കേൾക്കെ “മാവേലി തമ്പായീ ഓണത്തിന് കാണാം ന്ന് ” ഓണം കൊറേ ആയി ഞാനിങ്ങനെ വര്ന്ന് ആ കുടുമ പിടിച്ച് രണ്ടെണ്ണം കൊട്ക്കാൻ.. പക്ഷെ പഹയൻ പോയ വഴി കണ്ടിട്ടില്ല ഏത് ഓണം കേറാ മൂലേലാണെങ്കിലും വേണ്ടില്ല…. മലയാളീസ്…. കണ്ടാൽ അറിയിക്കണം പ്രാവാസി മലയാളികളോടും കൂടീട്ടാ… യൂ.എസ്സിലോ,… Read More ›
-
മുട്ടി വിളിച്ചപ്പോൾ
വാക്കുകൾ വാതിൽ മുട്ടി വിളിച്ചപ്പോഴെല്ലാം തുറന്നു കൊടുത്തിട്ടേ ഉള്ളു… എന്നും… പ്രത്യേകിച്ചും എനിക്ക് പരിചിതമല്ലാത്തവയ്ക്ക്…. -മർത്ത്യൻ-
Featured Categories
കവിത ›
-
മർത്ത്യന്റെ നുറുങ്ങുകൾ
January 17, 2016
-
നീതന്നെയാണ് ഞാൻ
January 3, 2016
-
ഞാൻ…..
January 2, 2016
-
ജീവതാളം
August 5, 2015
-
ഒരു അമേരിക്കൻ മണം
July 24, 2015
Pahayan Media ›
-
Decoding Greatness | ബല്ലാത്ത പുസ്തകം
January 26, 2022
-
80 വയസ്സു വരെ നമ്മൾ ജീവിക്കുകയാണെങ്കിൽ 4000 ആഴ്ച്ചകളെ ഉള്ളു | ബല്ലാത്ത പുസ്തകങ്ങൾ
January 3, 2022
-
ബല്ലാത്ത മോട്ടിവിഷം | 2022 വരുമ്പോൾ-5
December 13, 2021
-
ബല്ലാത്ത സിനിമകൾ | 2022 വരുമ്പോൾ-4
December 12, 2021
-
ബല്ലാത്ത പുസ്തകങ്ങൾ | 2022 വരുമ്പോൾ -3
December 10, 2021