പണ്ട് ഓണത്തിന് പൂ പറിക്കാൻ ചെന്നപ്പോൾ
വരുന്ന വിവരമറിഞ്ഞ് ഓടി മറയാറുള്ള പൂക്കളെല്ലാം
ഇക്കുറി ഓർമ്മകളിൽ വന്ന് വിടർന്നു നിന്നു…
ചോദിച്ചപ്പോൾ ചിരിച്ചും കൊണ്ട് പരാതി പറഞ്ഞു…
അന്ന് ഒളിച്ചു കളിച്ചതിൽ പിന്നെ
ഓർമ്മകളിൽ മാത്രമേ വിടരാൻ കഴിയാറുള്ളു…
ഇപ്പോൾ പൂ പറിക്കാൻ പിള്ളേരെ കിട്ടാറില്ല
ഭയക്കര ടിമാന്റാ…
അങ്ങോട്ട് തിരഞ്ഞു പോയാലും അവർക്കൊന്നും വേണ്ട…
-മർത്ത്യൻ-
Categories: കവിത
Leave a Reply