മരുഭൂമിയിലുള്ളവന്റെ വിയർപ്പൊഴുകി
മണലിൽ വീഴുമ്പോൾ മണൽ
കരയാറുണ്ടത്രെ…
പക്ഷെ മണൽ കരയുന്നത്
ആരും കാണാറില്ല…
പിന്നീടൊരിക്കൽ ആരോ പറഞ്ഞു
ഈ മണൽ കണ്ണീർ ഭൂമിയിലേക്ക്
താഴ്ന്നിറങ്ങി പോയിട്ടാണ്
എണ്ണയുണ്ടാവുന്നത് എന്ന്
എനിക്കറിയില്ല… പക്ഷെ
എനിക്കാ ആശയം ഇഷ്ടപ്പെട്ടു
അല്ലെങ്കിലും സത്യമല്ലല്ലൊ
ആശയമാണല്ലോ പ്രധാനം
മാത്രമല്ല മർത്ത്യൻ എന്നും
ആശയങ്ങളുടെ അടിമയാണല്ലൊ
ആശയങ്ങൾ അനാഥമാക്കുമ്പോൾ
മാത്രമാണ് അവൻ സത്യത്തിനെ
തേടിപ്പോകുന്നത്… അതു വരെ
വിയർപ്പു വീണ്… മണൽ കരഞ്ഞ്
എണ്ണയുണ്ടാവട്ടെ
-മർത്ത്യൻ-
‹ യാത്ര
Categories: കവിത
Leave a Reply