നഖങ്ങളുടെ നിറം മാറുമ്പോൾ
ജീവിതത്തിൽ പലതും
മാറുമെന്ന പ്രതീക്ഷ….
ഭൂതവും ഭാവിയും എല്ലാം
മാറിയേക്കാം….
നിറം പകരുന്ന കൊറിയൻ പെണ്ണ്
ചോദിച്ചു “വിച്ച് വണ്‍”
എന്തുണ്ടെന്ന് അവളും ചോദിച്ചു
കൊറിയൻ പെണ്ണ് മെല്ലെ പറഞ്ഞു
സോൾമേറ്റ്, എറ്റേർണൽ ഒപ്പ്റ്റിമിസ്റ്റ്,
ലിമിറ്റട് അടിക്ഷൻ, ലീഡിംഗ് ലേഡി
മീറ്റ് മീ അറ്റ് സണ്‍സെറ്റ്,
ഷോപ്പ് ടിൽ ഐ ഡ്രോപ്പ്
അവൾ കണ്ണടച്ച് കേട്ടു
എല്ലാം തനിക്ക് വേണ്ടിയെന്ന്
വീണ്ടും തോന്നി… അവൾ പറഞ്ഞു
“ആൾ… മിക്സ് ദെം ആൾ….”
-മർത്ത്യൻ-
Categories: കവിത
Leave a Reply