Recent Posts - page 18

  • നിന്റെ നഗരം

    ഈ നഗരം നിന്നെ പ്രസവിച്ചപ്പോൾ കരഞ്ഞിട്ടില്ല….. നിനക്ക് കിട്ടാനിരിക്കുന്ന വേദനകളുടെ പേടി സ്വപ്നങ്ങൾ കണ്ട് മൌനമായി രാത്രിയിൽ ഒളിച്ചിരുന്നിട്ടെയുള്ളൂ…. നീ ദൈവങ്ങളുടെ ശവപ്പറമ്പിൽ മുട്ടുകുത്തിയിരുന്നപ്പോൾ നിന്നെ വക വരുത്താൻ ശ്രമിച്ചവർ ഈ നഗരത്തിന്റെ സന്തതികൾ തന്നെ… നിന്റെ സഹോദരങ്ങൾ… അന്നവർ സമ്മാനിച്ച, നിന്റെ ശരീരത്തിലെ ചന്ദ്രനില്ലാത്ത രാത്രികളിൽ മാത്രം ദൃശ്യമാവാറുള്ള ചാട്ടവാറിന്റെ പാടുകൾ നീ കണ്ടില്ലെങ്കിലും… Read More ›

  • കവിതയെഴുതൽ

    ഞാൻ മറ്റുള്ളവർ കുഴിച്ചിട്ട കവിതകൾ തിരഞ്ഞെടുത്ത് ചൊല്ലി നടന്നവനാണ്… പക്ഷെ ആ കുറ്റത്തിന് എന്നെ കുഴിച്ചു മൂടണം എന്നായപ്പോൾ ഞാനും കവിതയെഴുതിത്തുടങ്ങി… ഇനി എന്റെ കവിത വായിക്കുന്നവരെ കുഴിച്ചു മൂടി കഴിഞ്ഞോളാം… -മർത്ത്യൻ-

  • നന്ദി പറയൽ

    എന്റെ ചങ്കിൽ നിന്നും പറിച്ചെടുത്ത പലതും വർഷങ്ങൾക്കു ശേഷം പലരും തിരിച്ചു നൽകിയിട്ടുണ്ട്… പക്ഷെ അന്ന് നന്ദി പറയാൻ വാക്കുകൾ കിട്ടിയില്ല…. കിട്ടിയെങ്കിലും പറയില്ലായിരുന്നു.. കാരണം ശബ്ദവും കൊണ്ടുപോയ ആൾ ഇനിയും അത് തിരിച്ചു നൽകാൻ തയ്യാറായിട്ടില്ല… അയാൾ വരുന്നത് വരെ എല്ലാവരും ക്ഷമിക്കണം… -മർത്ത്യൻ-

  • വേദന

    കവിത തിരിച്ചേൽപ്പിച്ചിട്ട് അവൻ പറഞ്ഞു കവിതക്കൊരു വേദന പോര ഞാൻ കൈയ്യിൽ കിട്ടിയ കത്തിയെടുത്ത് അവന്റെ കൈയ്യിൽ കോറി വരച്ചു….. അവൻ മുറിവ് പൊത്തി കരഞ്ഞപ്പോൾ ഞാൻ എന്റെ കവിത വീണ്ടും അവനു കൊടുത്തു ചോദിച്ചു ഇനി വായിച്ചു നോക്കു, വേദന പോരെങ്കിൽ പറയു…. ആ കവിത എനിക്കിപ്പോൾ ഓർമ്മയില്ല പക്ഷെ അവന് ആ കവിത… Read More ›

  • ഐസുംകട്ട

    ഗ്ലാസിൽ വീണ ഐസുകട്ടകൾ അറ്റങ്ങളിൽ തട്ടി ശബ്ദമുണ്ടാക്കിയപ്പോൾ അതൊഴിവാക്കാൻ ഒറ്റവലിക്ക് കുടിച്ചു തീർത്തു പിന്നെ ഐസുകട്ടകൾക്ക് കൂട്ടു കിടക്കാൻ ഗ്ലാസ്സിലേക്ക്‌ വീണ്ടും കുറച്ചെടുത്തൊഴിച്ചു ഇനി തണുപ്പിക്കാൻ കൂടുതൽ ഐസെടുത്തിടണോ…? അതോ ഐസലിയുന്നതും കാത്ത് ഗ്ലാസ്സിന്റെയടുത്തിരിക്കണോ…? രണ്ടായാലും തീർത്തിട്ടെ കിടക്കുന്നുള്ളൂ…. -മർത്ത്യൻ-

  • മിടുക്കൻ

    നിന്റെ കാലുകൾ നടന്നു നടന്നു തളർന്നപ്പോൾ നിന്നെ തന്നെ തൊഴിച്ചല്ലെ..? സ്വന്തം കയ്യിൽ നിന്ന് തന്നെ അടിയും വാങ്ങിയല്ലെ….? നിന്റെ നാവ് നിന്നെ തന്നെ തെറിയഭിഷേകം ചെയ്തപ്പോൾ നിന്റെ ചെവികൾ പരാതി പറഞ്ഞില്ലല്ലൊ…? ചിലപ്പോൾ അങ്ങിനെയാണ് നിന്റെ പങ്കിനുള്ളത് കിട്ടാൻ എവിടെയും പോകണ്ടതില്ല… ആരോടും ചോദിക്കേണ്ടതില്ല… നീയാണെടാ മിടുക്കൻ… -മർത്ത്യൻ-

  • സ്വർഗ്ഗം

    കയ്യിലെടുത്ത് തലോടി ചുമ്പിച്ച് കൊന്നു കൊലവിളിച്ചപ്പോൾ നീ ഓർത്തില്ല… ഉമീനീരിന് മധുരമാണെന്ന് പറഞ്ഞപ്പോൾ നീ മുഖത്ത് കാർക്കിച്ചു തുപ്പി പ്രതികരിച്ചത് ഞാൻ മറക്കാം…. നിറങ്ങളുടെ മേളത്തിൽ മുഖങ്ങളെ മറന്നു കഴിയണം എന്ന് കൽപ്പിച്ചത് ഞാൻ കാര്യമാക്കുന്നില്ല… പക്ഷെ നിന്റെ മഹാഭാരതത്തിൽ ചതിയുടെ കഥ കണ്ടില്ലെന്ന് നടിക്കാൻ കഴിയില്ല…. എനിക്ക് വേണ്ട നിന്റെ സ്വർഗ്ഗം ഞാൻ നിന്റെ… Read More ›

  • ഹാപ്പി താങ്ക്സ് ഗിവിങ്ങ്…

    പോപ്പ്കോർണും കാർമലും ഭാഗ്യമുള്ളവരാണ് എന്ന് മനസ്സിലാക്കിയിരിക്കുമോ…? കുത്തി തിരുകിയ വയറും പേറി അവനിൽ കിടന്ന് വേവുന്നതിൽ നിന്ന് രക്ഷപെട്ടു എന്ന് അറിഞ്ഞിരിക്കുമോ…?… എന്തായാലും ഈ താങ്ക്സ് ഗിവിങ്ങിന് സഹോദരങ്ങൾ അമേരിക്കൻ തീൻ മേശകൾ സജീകരിച്ച് മലർന്നു കത്തിയും കാത്ത് കിടക്കുമ്പോൾ അവർ ഇനിയുള്ള സുവർണ്ണ കാലത്തിലേക്കു കാലെടുത്ത് വയ്ക്കും…. ആയുസ്സുണ്ടെങ്കിൽ അടുത്ത താങ്ക്സ് ഗിവിങ്ങ് കൂടി… Read More ›

  • ചാണകം

    ഇപ്പം മെഴികീട്ടെ ള്ളടോ…. ഈയിലൂടെ ങ്ങനെ മണ്ടി നടക്കല്ലെ ഹൈ ഈ ചെക്കനെക്കൊണ്ട് തോറ്റു ദാ.. ങ്ങള് കേക്ക്ന്ന്ണ്ടൊ… ഇബനെ ആപ്പറത്തേക്കൊന്ന് വിളിക്കീ എപ്പ നോക്യാലും ങ്ങളും ങ്ങള പുത്തകോം ചാണകത്ത് കെടന്ന് നെരങ്ങാൻ ഞാനും ഇക്ക് വയ്യ പണ്ടാറടങ്ങാൻ….. പോയ്ക്കെടാ കോലായിലേക്ക്…. അല്പം കഴിഞ്ഞ് കോലായിൽ ——————— കണ്ണിറുക്കി കാട്ടൽ… പിന്നെ ഒളങ്ങന്യാ ഇയ്യ്‌… Read More ›

  • കഥകൾ

    നനയാതെ സൂക്ഷിച്ച മിഴികളിൽ നിന്നും പൊഴിയാതെ പോയ കണ്ണുനീർത്തുള്ളികൾ പറയാതിരുന്ന കഥകൾ എത്രയുണ്ടാവണം..? -മർത്ത്യൻ-