നിന്റെ കാലുകൾ നടന്നു
നടന്നു തളർന്നപ്പോൾ
നിന്നെ തന്നെ തൊഴിച്ചല്ലെ..?
സ്വന്തം കയ്യിൽ നിന്ന് തന്നെ
അടിയും വാങ്ങിയല്ലെ….?
നിന്റെ നാവ് നിന്നെ തന്നെ
തെറിയഭിഷേകം ചെയ്തപ്പോൾ
നിന്റെ ചെവികൾ പരാതി
പറഞ്ഞില്ലല്ലൊ…?
ചിലപ്പോൾ അങ്ങിനെയാണ്
നിന്റെ പങ്കിനുള്ളത് കിട്ടാൻ
എവിടെയും പോകണ്ടതില്ല…
ആരോടും ചോദിക്കേണ്ടതില്ല…
നീയാണെടാ മിടുക്കൻ…
-മർത്ത്യൻ-
‹ സ്വർഗ്ഗം
ഐസുംകട്ട ›
Categories: കവിത
Leave a Reply