കയ്യിലെടുത്ത് തലോടി ചുമ്പിച്ച്
കൊന്നു കൊലവിളിച്ചപ്പോൾ
നീ ഓർത്തില്ല…
ഉമീനീരിന് മധുരമാണെന്ന് പറഞ്ഞപ്പോൾ
നീ മുഖത്ത് കാർക്കിച്ചു തുപ്പി
പ്രതികരിച്ചത് ഞാൻ മറക്കാം….
നിറങ്ങളുടെ മേളത്തിൽ മുഖങ്ങളെ
മറന്നു കഴിയണം എന്ന് കൽപ്പിച്ചത്
ഞാൻ കാര്യമാക്കുന്നില്ല…
പക്ഷെ നിന്റെ മഹാഭാരതത്തിൽ
ചതിയുടെ കഥ കണ്ടില്ലെന്ന് നടിക്കാൻ
കഴിയില്ല….
എനിക്ക് വേണ്ട നിന്റെ സ്വർഗ്ഗം
ഞാൻ നിന്റെ നരകത്തിൽ തന്നെ
സുഖം കണ്ടെത്തിയിരിക്കുന്നു….
-മർത്ത്യൻ-
മിടുക്കൻ ›
Categories: കവിത
Leave a Reply