കവിത തിരിച്ചേൽപ്പിച്ചിട്ട്
അവൻ പറഞ്ഞു
കവിതക്കൊരു വേദന പോര
ഞാൻ കൈയ്യിൽ കിട്ടിയ
കത്തിയെടുത്ത് അവന്റെ കൈയ്യിൽ
കോറി വരച്ചു…..
അവൻ മുറിവ് പൊത്തി കരഞ്ഞപ്പോൾ
ഞാൻ എന്റെ കവിത വീണ്ടും
അവനു കൊടുത്തു ചോദിച്ചു
ഇനി വായിച്ചു നോക്കു,
വേദന പോരെങ്കിൽ പറയു….
ആ കവിത എനിക്കിപ്പോൾ ഓർമ്മയില്ല
പക്ഷെ അവന് ആ കവിത ഓർമ്മയിരിക്കും
അതിലെ അവൻ കാണാതെ പോയ
വേദനയും…..
-മർത്ത്യൻ-
Advertisements
‹ ഐസുംകട്ട
Categories: കവിത
Leave a Reply