Recent Posts - page 34
-
അലര്‍ച്ചകള്‍
അലറി വിളിച്ചു പറഞ്ഞാല്‍ എല്ലാം സത്യമാവുമെന്ന എന്റെ തെറ്റിദ്ധാരണ അല്പ സമയം മിണ്ടാതെ ഇരുന്നപ്പോള്‍ പോയി… പക്ഷെ തലയ്ക്കുള്ളിലെ അലര്‍ച്ചകള്‍…. അവ കൂടുതല്‍ ഉച്ചത്തില്‍ തന്നെ തുടര്‍ന്നു…. അവ ഒടുങ്ങണമെങ്കില്‍ വേറെ പലതും ഒടുങ്ങണം…. -മര്ത്ത്യന്-
-
എന്റെ ജീവിതം
ഒഴുകി തീര്‍ന്ന വാക്കുകളുടെ അവസാനം ഇറ്റിറ്റായി വീണു കൊണ്ടിരുന്ന ആര്‍ക്കും വേണ്ടാത്ത ചില അര്‍ത്ഥ ശൂന്യതകളുണ്ടായിരുന്നു അതിലൊന്നായിരുന്നു അവസാനം ഞാന്‍ തേടിപ്പിടിച്ചെടുത്ത് ലോകത്തിനു മുന്‍പാകെ അഹങ്കരിച്ച എന്റെ ജീവിതവും… -മര്ത്ത്യന്-
-
മഴയുടെ പിണക്കം
വൈകുന്നേരങ്ങളില്‍ ക്രിക്കറ്റ് കളി മുടക്കാനായിട്ട് വരുന്ന ആ അസത്ത് മഴയെ കണ്ണുരുട്ടി പേടിപ്പിച്ച് ഓടിച്ച് കളഞ്ഞ ഒരു ബാല്യമുണ്ടായിരുന്നു എനിക്ക്…. ഇന്ന് ചിലപ്പോള്‍ എന്റെ കണ്ണിലെ നനവ് കണ്ടിട്ടെങ്കിലും അതെ മഴ പിണക്കം മാറി തിരിച്ച് വരാന്‍ മതി അല്ലെ…? -മര്ത്ത്യന്-
-
താരാട്ട്
ഒരു താരാട്ടിന്റെ ബലത്തില്‍ കുറേ ദൂരം വളര്‍ന്നപ്പോഴാണ് മനസ്സിലായത് തിരിച്ചു പോകാന്‍ വഴിയില്ലെന്ന് ഇനിയങ്ങോട്ട് ആ താരാട്ടില്‍ തന്നെ തപ്പിത്തടഞ്ഞു നീങ്ങാം അല്ലെ -മര്ത്ത്യന്-
-
കുഞ്ഞി കവിത
കുഞ്ഞി കവിതയെഴുതുന്ന കവികളെ കുറ്റപ്പെടുത്തരുത്… കുഞ്ഞിയതാവുന്നത് കവിതയുടെ കുറ്റമാണ് ആദ്യത്തെ വരിയെഴുതി കഴിയുമ്പോള്‍ തന്നെ തുടങ്ങും തീരാനുള്ള മുറവിളി…. പിന്നെ ആശയങ്ങളെയും സങ്കല്‍പ്പങ്ങളെയും എല്ലാം മനസ്സില്‍ ഒളിപ്പിച്ച് വച്ച് അതങ്ങ് തീര്‍ക്കും എന്നിട്ട് അടുത്ത കുഞ്ഞി കവിതയ്ക്ക് വേണ്ടി കാത്തു കിടക്കും… ഇതും അങ്ങിനെ തന്നെ പാവം… -മര്ത്ത്യന്-
-
എന്തിന്…?
എഴുതുന്നതെന്തിന് ഞാന്‍ മറന്നു പോയ പലതിനെ കുറിച്ചും ഓര്‍മ്മകളില്‍ പോലും തങ്ങാതെ കടന്നു പോയ ആ അപ്രധാനമാം യാമങ്ങളെ കുറിച്ച് എഴുതുന്നതെന്തിന് ഞാന്‍ പണ്ട് പായ വിരിച്ച് അടുത്ത് കിടത്താതെ പരിഹസിച്ച് പുറംതള്ളി പടിയടച്ച ആ നഗ്നമായ സന്ധ്യകളെ കുറിച്ച് എന്തിന്….എന്തിന്…? -മര്ത്ത്യന്-
-
സ്പിരിട്ട്
സ്പിരിട്ട് കണ്ടു പകുതിക്ക് ശേഷം ഉറങ്ങിപ്പോയി അഥവാ ഇറങ്ങി പോയി പുറത്തു വന്നപ്പോള്‍ ആരോ പരിഹാസത്തോടെ ചോദിച്ചു “എങ്ങിനെയുണ്ടായിരുന്നു..?” “കലക്കന്‍” ഞാനും പറഞ്ഞു “പടമായാല്‍ ഇങ്ങനെ വേണം മോഹന്‍ലാല്‍ അഭിനയിക്കുകയല്ല ജീവിക്കയാണ്…… ഏതായാലും വൈകീട്ടെന്താ പരിപാടി നീ വാ..നമുക്ക് മഹാറാണീലേക്ക് പോകാം…” മുഴുവന്‍ കണ്ടില്ലെങ്കിലെന്താ മുഴുവന്‍ മനസ്സിലായല്ലോ -മര്ത്ത്യന്- ഇനി സത്യം..സിനിമ മുഴുവന്‍ കണ്ടു…വളരെ നന്നായിട്ടുണ്ട്…മഹാറാണി… Read More ›
-
വേണ്ടിയിരുന്നില്ല
വേണ്ടിയിരുന്നില്ല… ഞാന്‍ പണ്ട് എണ്ണിയാല്‍ തീരാത്തത്ര സൂചിക്കുത്ത് കൊണ്ട് ബുദ്ധിമുട്ടി നിന്റെ പേര് തുന്നി പിടിപ്പിച്ച അതെ തൂവാല കൊണ്ട് തന്നെ വേണ്ടിയിരുന്നില്ല…. ആരിലോ നിനക്കുണ്ടായ ആ ചെറുക്കന്റെ മൂക്കിള തുടക്കാന്‍… ആ തൂവാലയെ കുറിച്ച് അതിന്റെ ജീവിത യാത്രകളെ കുറിച്ച് എന്തൊക്കെ സ്വപ്നങ്ങളായിരുന്നു എനിക്ക്.. എല്ലാം നശിപ്പിച്ചില്ലേ ഛെ! -മര്ത്ത്യന്-
-
മൈമൂന
എന്തൊരു തിരക്കായിരുന്നു ആ മൈമൂന ലയിന്‍ ബസ്സിന് നിന്നെ കാണാന്‍ ഓടിക്കിതച്ച് എത്തുമ്പോഴേക്കും അത് വന്ന് നിന്നേം കൊണ്ട് പറപറന്നിട്ടുണ്ടാവും… പിന്നെ ഒരു പ്രാര്‍ത്ഥനയെ ഉണ്ടാവാറുള്ളൂ… ആ കിളി ആലിക്കോയ നിന്നെ കൊത്തി തിന്നാതിരുന്നാല്‍ മതിയായിരുന്നു… നീയും അവന്റെ മുന്പില് കൊത്താന്‍ പാകത്തില്‍ പഴുത്തു തുടിച്ചു നില്‍ക്കരുതെന്നും… -മര്ത്ത്യന്-
-
പരാജയങ്ങള്‍
ജീവിതം പരാജയങ്ങളുടെ മാത്രം ഒരു ജൈത്രയത്രയാണ് ജയങ്ങളില്‍ നിന്നും അകന്ന് പരാജയങ്ങളുടെ കൂടെയുള്ള ഒരു യാത്ര ജയം എന്നൊന്നില്ല… വെറും തോന്നല്‍ പല പരാജയങ്ങളും നമ്മളുടെതല്ലെന്ന് നമ്മളെ തെറ്റിദ്ധരിപ്പിക്കാനുള്ള വെറും മുഖം മൂടിയായി അങ്ങിനെയും ചില സംഭവങ്ങള്‍ നടക്കുന്നു എന്നേയുള്ളു ജീവിതത്തില്‍ ശാശ്വതമായിട്ട് ഒന്നേയുള്ളൂ…. പരാജയം… തന്റെ പരാജയങ്ങളെ സ്നേഹിക്കുന്നവന് മാത്രമാണ് ഇന്ന് യഥാര്‍ത്ഥത്തില്‍ സ്വതന്ത്രന്…… Read More ›
Featured Categories
കവിത ›
-
മർത്ത്യന്റെ നുറുങ്ങുകൾ
January 17, 2016
-
നീതന്നെയാണ് ഞാൻ
January 3, 2016
-
ഞാൻ…..
January 2, 2016
-
ജീവതാളം
August 5, 2015
-
ഒരു അമേരിക്കൻ മണം
July 24, 2015
Pahayan Media ›
-
Decoding Greatness | ബല്ലാത്ത പുസ്തകം
January 26, 2022
-
80 വയസ്സു വരെ നമ്മൾ ജീവിക്കുകയാണെങ്കിൽ 4000 ആഴ്ച്ചകളെ ഉള്ളു | ബല്ലാത്ത പുസ്തകങ്ങൾ
January 3, 2022
-
ബല്ലാത്ത മോട്ടിവിഷം | 2022 വരുമ്പോൾ-5
December 13, 2021
-
ബല്ലാത്ത സിനിമകൾ | 2022 വരുമ്പോൾ-4
December 12, 2021
-
ബല്ലാത്ത പുസ്തകങ്ങൾ | 2022 വരുമ്പോൾ -3
December 10, 2021