Recent Posts - page 29

  • നിനക്ക്

    ഞാന്‍ കരഞ്ഞു പറഞ്ഞിരുന്ന കാര്യങ്ങളെല്ലാം ചിരിച്ചു തള്ളിക്കളയുന്ന പ്രകൃതമായിരുന്നില്ലെ നിനക്ക്….ചോദിക്കുമ്പോള്‍ നിനക്കെപ്പോഴും കാണും ഒരു ന്യായം…..സാരമില്ല….പക്ഷെ ഇന്നിപ്പോള്‍ ആരുടെ തമാശ കേട്ടിട്ടാ സുഹൃത്തേ ഇങ്ങനെ കണ്ണീരൊലിപ്പിച്ച് വരുന്നത്……. -മര്‍ത്ത്യന്‍-

  • മണ്ടന്‍

    അസ്തമിച്ച സൂര്യന്‍ ഈ നശിച്ച ലോകത്തിലേക്ക്‌ അവസാനമായി വലിച്ചെറിഞ്ഞ ഏതെങ്കിലും രശ്മിയുടെ ജാതകം മാറ്റിയെഴുതിയിട്ടാണത്രെ സമയം അടുത്ത പകലിന്റെ വരവ് നിശ്ചയിക്കുന്നത്…… കാരണം മാറ്റിയെഴുതാത്ത ജാതകങ്ങള്‍ സത്യം വിളിച്ചു പറയുമത്രെ അങ്ങിനെയുള്ള സത്യങ്ങള്‍ ഈ ലോകത്തിനെ കൂടുതല്‍ നാശത്തിലേക്ക് നയിക്കുമത്രെ… ഓരോ മണ്ടന്‍ വിശ്വാസങ്ങളും വിലയിരുത്തലുകളും…. ഏതായാലും മര്‍ത്ത്യന് എല്ലാ പ്രഭാതവും അല്പം നൊസ്സ് കൂടുതല്‍… Read More ›

  • നാല് വരികള്‍

    നിന്റെ ശൂന്യതയില്‍ ആരും കാണാതെ നിനക്കുമാത്രം വേണ്ടി എഴുതിയതായിരുന്നു ആ നാല് വരികള്‍….. അത് നീ ഇങ്ങനെ പരസ്യമായി വിളിച്ചു പറയരുതായിരുന്നു ഇപ്പോള്‍ ആവര്‍ക്കും വേണമത്രെ അവരുടെ ശൂന്യതയില്‍ കുത്തി നിറയ്ക്കാന്‍ നാല് വരികള്‍ -മര്‍ത്ത്യന്‍-

  • മൊയന്ത്

    ഒനല്ലെങ്കിലും ബെയങ്കര ചങ്ങയ്യാ… പെണ്ണ്ങ്ങളെ കണ്ടാല്‍ പാത്തും പതുങ്ങീം നിക്കും…ഓല് പോകുമ്പം പിന്ന്ന്ന്ണ്ടാങ്ങ് ഒരു വിസിലട്യാ….അയിറ്റള് തിരിഞ്ഞ് നോക്കുംപക്കും ഒറ്റ മണ്ടലാ….മ്പളെങ്ങാനും ആട നിക്ക്ന്ന്ണ്ടങ്കില് പെണ്ണുങ്ങള് മ്പളെ നേര്യായിക്കും ചീറല്…മ്പളോ….ഓന്റ വിസിലടീം കേട്ട് ആയിറ്റളെ തൊള്ളേന്നും കേട്ട്….മോയന്തു.അടിച്ച് ഒരു നിക്കലാ…..ഓനോ….ഒനാരാ മോന്‍…ഒനപ്പറത്ത് കൊയക്കാന്റെ കടെന്ന് പൊറാട്ടേം ചാപ്പ്സും കയിക്ക്ന്ന്ണ്ടാവും…അല്ല മ്പളെ പറഞ്ഞാ മതി വിസിലടിക്കും ചെയിതില്ല…മൊയന്തടിക്കും… Read More ›

  • പട്ടി

    വണ്ടി ഇടിച്ച് പിടഞ്ഞു ചത്ത പട്ടിയെ കാണുമ്പോള്‍ ആരും ചോദിക്കാറില്ല അതിനു പേ പിടിച്ചിരുന്നൊ എന്ന്…. വണ്ടിക്കാരനെ തന്നെ കുറ്റം പറയും…… കാരണം പട്ടിയെ ഓര്‍ത്തുള്ള വിഷമം കൊണ്ടല്ല……. ആ പട്ടിക്കു പകരം താനായിരുന്നെങ്കിലോ എന്നോര്‍ത്തിട്ട്…. ഒരിക്കലെങ്കിലും മനസ്സില്‍ ഒരു പട്ടിയാകാത്ത ഏതു മര്‍ത്ത്യനാനുള്ളത്…… മര്‍ത്ത്യന്‍-

  • ഓര്‍മ്മ

    പകലിനോട് ദിവസം മുഴുവന്‍ മല്ലിട്ട് ദേഷ്യം പിടിച്ച് മുഖവും ചുവപ്പിച്ച് ഇന്നലെ വയ്കീട്ട് ആ കടലിന്റെ അങ്ങറ്റത്ത് എവിടെയോ മുങ്ങി പോയതാ… ഇന്നിതാ എല്ലാം മറന്ന് വീണ്ടും പൊന്തി വന്നിരിക്കുന്നു…ഇ പ്പോള്‍ ഭയങ്കര ഓര്‍മ്മപ്പിശകാണത്രെ….. -മര്‍ത്ത്യന്‍-

  • വിജയം

    വിജയത്തിന്റെ അടിത്തറ തന്നെ തോല്‍വികളാണത്രെ….എങ്കിലും ഇത്രയും കാലം ഈ അടിത്തറപ്പണി വേണോ എന്നൊരു സംശയം….. -മര്‍ത്ത്യന്‍-

  • നഷ്ടകോമരങ്ങള്‍

    ഇന്ന് പൂര്‍ണ്ണമായും മറന്നു പോയ – കണ്ണുമടച്ച് കടിച്ചു പിടിച്ച ചില വേദനകള്‍ മധുരം കൊഴിഞ്ഞു പോയ ചില ചവര്‍പ്പുകള്‍ കണ്ണീരില്‍ നിന്നും അടര്‍ത്തിയെടുത്ത ചില പുഞ്ചിരികള്‍ അന്ധമായ ചില ആവേശങ്ങള്‍… ചില്ലറ സുഖങ്ങള്‍ക്ക് വേണ്ടി കളഞ്ഞു കുളിച്ച – എത്രയോ വിശ്വാസങ്ങള്‍… വേഗതയില്‍ പിന്നിലേക്ക്‌ തള്ളപ്പെട്ട വിലപിടിച്ച നിമിഷങ്ങള്‍ ലഹരിയില്‍ അറിയാതെ കാണാതെ പോയ… Read More ›

  • മഴവില്ല്

    ഒന്നും ചെയ്തില്ലെങ്കിലും ഒരു മഴവില്ലിന്റെ ഒരറ്റത്ത് നിന്നും മറ്റേ അറ്റം വരെ ഓടി നടന്നു സ്വപ്നങ്ങള്‍ കാണണം…. -മര്‍ത്ത്യന്‍-

  • നന്ദി

    ഞാന്‍ പറഞ്ഞ വാക്കുകള്‍ കാതില്‍ വീണതല്ല നിന്റെ വിഷമത്തിന്റെ കാരണം… നീ നന്ദി പറയാനെടുത്ത വാക്കുകള്‍ പറയാതെ വിഴുങ്ങിയതാണ് പ്രശ്നം… അത് അനാവശ്യമായി വയറ്റിലും മനസ്സിലും കിടന്നു ചീഞ്ഞു നാറിയതാണ്‌ അടുത്ത പ്രശ്നം ഇനി പറഞ്ഞിട്ട് കാര്യമില്ല…. ഇനിയെങ്കിലും ഓര്‍ക്കുക…. നന്ദി പറയാന്‍ എടുത്ത വാക്കുകള്‍ പറയാതെ വിഴുങ്ങിക്കളയരുത്…. -മര്‍ത്ത്യന്‍-