ഞാന്‍ പറഞ്ഞ വാക്കുകള്‍
കാതില്‍ വീണതല്ല
നിന്റെ വിഷമത്തിന്റെ കാരണം…
നീ നന്ദി പറയാനെടുത്ത വാക്കുകള്‍
പറയാതെ വിഴുങ്ങിയതാണ് പ്രശ്നം…
അത് അനാവശ്യമായി
വയറ്റിലും മനസ്സിലും കിടന്നു
ചീഞ്ഞു നാറിയതാണ് അടുത്ത പ്രശ്നം
ഇനി പറഞ്ഞിട്ട് കാര്യമില്ല….
ഇനിയെങ്കിലും ഓര്‍ക്കുക….
നന്ദി പറയാന്‍ എടുത്ത വാക്കുകള്‍
പറയാതെ വിഴുങ്ങിക്കളയരുത്….
-മര്‍ത്ത്യന്‍-
‹ പ്രവാസി
മഴവില്ല് ›
Categories: കവിത
Leave a Reply