നഗരമേ….നിന്റെ മടിയില്‍
ഒരുപിടി സ്വപ്നങ്ങളുമായി
ഞാന്‍ പിറന്നു വീണ നാള്‍…
നീയെന്നോട് ചോദിച്ചു
“കണ്ട സ്വപ്നങ്ങള്‍ ശരിയായാല്‍…
നീ തിരിച്ചു പോകുമോ…?”
“പോകും തീര്‍ച്ചയായും പോകും..”
എന്റെ മറുപടി കേട്ട് നീ ചിരിച്ചു
എന്നെ പോലെ അനേകം പ്രവാസികള്‍
വര്‍ഷങ്ങളോളം നിന്റെ ഞരമ്പുകളിലേക്ക്
ഒഴുക്കിയ വിയര്‍പ്പിന്റെ ബലത്തില്‍
നീ പുരോഗമിച്ചപ്പോള്‍
ഞാന്‍ കണ്ട സ്വപ്നങ്ങളില്‍
പലതും നീ എനിക്ക് നേടി തന്നു
ഒപ്പം ഒരു ദുഖവും…..
പ്രവാസിയായപ്പോള്‍ നഷ്ടപ്പെട്ട
ആ മലയാളിയെ തിരിച്ചു പിടിക്കാന്‍
മര്‍ത്ത്യനാകേണ്ടി വന്ന ഈ അവസ്ഥ…
ഈ ദുഃഖം നീ തന്നെ
അറിഞ്ഞോ അറിയാതയോ
എനിക്ക് സമ്മാനിച്ചതല്ലെ
-മര്‍ത്ത്യന്‍-
‹ കഷ്ടം….
നന്ദി ›
Categories: കവിത
Leave a Reply