ഓര്‍മ്മ

പകലിനോട് ദിവസം മുഴുവന്‍
മല്ലിട്ട് ദേഷ്യം പിടിച്ച്
മുഖവും ചുവപ്പിച്ച്
ഇന്നലെ വയ്കീട്ട്
ആ കടലിന്റെ അങ്ങറ്റത്ത്
എവിടെയോ മുങ്ങി പോയതാ…
ഇന്നിതാ എല്ലാം മറന്ന്
വീണ്ടും പൊന്തി വന്നിരിക്കുന്നു…ഇ
പ്പോള്‍ ഭയങ്കര
ഓര്‍മ്മപ്പിശകാണത്രെ…..
-മര്‍ത്ത്യന്‍-



Categories: കവിത

Leave a comment

This site uses Akismet to reduce spam. Learn how your comment data is processed.