വണ്ടി ഇടിച്ച്
പിടഞ്ഞു ചത്ത പട്ടിയെ
കാണുമ്പോള്‍
ആരും ചോദിക്കാറില്ല
അതിനു പേ പിടിച്ചിരുന്നൊ എന്ന്….
വണ്ടിക്കാരനെ തന്നെ കുറ്റം പറയും……
കാരണം പട്ടിയെ ഓര്‍ത്തുള്ള
വിഷമം കൊണ്ടല്ല…….
ആ പട്ടിക്കു പകരം
താനായിരുന്നെങ്കിലോ എന്നോര്‍ത്തിട്ട്….
ഒരിക്കലെങ്കിലും മനസ്സില്‍ ഒരു
പട്ടിയാകാത്ത ഏതു മര്‍ത്ത്യനാനുള്ളത്……
മര്ത്ത്യന്-
‹ ഓര്‍മ്മ
മൊയന്ത് ›
Categories: കവിത
Leave a Reply