ഇന്ന് പൂര്‍ണ്ണമായും മറന്നു പോയ –
കണ്ണുമടച്ച് കടിച്ചു പിടിച്ച ചില വേദനകള്‍
മധുരം കൊഴിഞ്ഞു പോയ ചില ചവര്‍പ്പുകള്‍
കണ്ണീരില്‍ നിന്നും അടര്‍ത്തിയെടുത്ത ചില പുഞ്ചിരികള്‍
അന്ധമായ ചില ആവേശങ്ങള്‍…
ചില്ലറ സുഖങ്ങള്‍ക്ക് വേണ്ടി കളഞ്ഞു കുളിച്ച –
എത്രയോ വിശ്വാസങ്ങള്‍…
വേഗതയില്‍ പിന്നിലേക്ക് തള്ളപ്പെട്ട വിലപിടിച്ച നിമിഷങ്ങള്‍
ലഹരിയില്‍ അറിയാതെ കാണാതെ പോയ എത്രയോ സന്ധ്യകള്‍
ജീവിതത്തില്‍ നഷ്ടകോമരങ്ങള്‍ തുള്ളിക്കളിച്ച്
ആവര്‍ത്തിച്ചു പറയും…കേള്‍ക്കരുത്….
കാരണം അനുഭവങ്ങളുടെ പുസ്തകത്തില്‍ നിനക്കെഴുതാന്‍
കഥകള്‍ കുറെ സമ്മാനിച്ചല്ലൊ നിന്റെ ജീവിതം…
-മര്‍ത്ത്യന്‍-
‹ മഴവില്ല്
വിജയം ›
Categories: കവിത
Leave a Reply