Recent Posts - page 22

  • കാഴ്ചകളുടെ ആയുസ്സ്

    മിഴി നനയുമ്പോൾ കാണുന്ന കാഴ്ചകൾക്ക് മങ്ങലുണ്ടാവുമെങ്കിലും ആയുസ്സ് കൂടുമത്രെ… അത് മനസ്സിലേക്ക് ആഴ്ന്നിറങ്ങി പറ്റി കിടക്കും എപ്പോഴെങ്കിലും സന്തോഷങ്ങളിൽ സ്വയം മറന്നു പോയാൽ പൊന്തി വരും ഒരു കൂസലില്ലാതെ വഴി മുടക്കി മുൻപിൽ വന്നു നിൽക്കും… -മർത്ത്യൻ-

  • കല്ലറ കൂട്ടം

    അസ്തമിച്ച സ്വപ്നങ്ങളുടെയെല്ലാം അടിവയറ്റിൽ ചില നഷ്ടപ്പെട്ട യാഥാർത്യങ്ങളുണ്ടാവാറില്ലേ സമയം നമുക്ക് വച്ച് നീട്ടിയിട്ടും നമ്മൾ കണ്ടില്ലെന്നു നടിച്ച ചിലത്… പിൽക്കാലത്ത് ഉറക്കം വരാത്ത രാത്രികളിൽ സ്വപ്നങ്ങളുടെ കല്ലറകൾക്ക് മുൻപിൽ പോയി നിൽക്കുമ്പോൾ അതേ യാഥാർത്യങ്ങളെ ശവമടക്കി തിരിച്ചു നടക്കുന്ന ചില മുഖങ്ങൾ കാണും പരിചിതങ്ങളായ മുഖങ്ങൾ പക്ഷെ നമ്മളെ നോക്കി ചിരിക്കാതെ പരിചയം നടിക്കാതെ നടന്നകലും…… Read More ›

  • സത്യമുള്ള ഒരു ഇല്ലാകഥ

    പൂവുകൾക്കു പകരം മുള്ളുകളെ സ്നേഹിച്ച പൂന്തോട്ടക്കാരൻ… വിടർന്നു നിൽക്കുന്ന പൂക്കൾ മുള്ളുകളെ മറയ്ക്കുന്നത് കണ്ട് വളരെ സങ്കടപ്പെട്ടു… ഇറുത്തു കളയാൻ ചെന്നപ്പോൾ അനുസരണയോടെ ശിരസ്സ് താഴ്ത്തി നിന്ന പൂക്കളെ കണ്ട് സംശയിച്ചു നിന്നു… പൂക്കൾ മിണ്ടാതിരുന്നിടത്ത് സ്നേഹിച്ച മുള്ളുകൾ തന്നെ എതിർത്തു മുറിവേൽപ്പിച്ചപ്പോൾ കുറെ കരഞ്ഞു… സ്നേഹിച്ചവർ സമ്മാനിക്കുന്ന മുറിവുകളാണ് മരിക്കുവോളം മായാതെ എരിഞ്ഞിരിക്കുക എന്ന… Read More ›

  • ചുടലക്കാട്

    തെണ്ടി നടന്നവരും വണ്ടി കയറിയവരും മിണ്ടാണ്ടിരുന്നവരും അവസാനം എത്തി ചേരുന്നത് ഒരിടത്തു തന്നെ എന്നാണ് ജനം പറയണത്.. അതെവിടെയെന്നറിഞ്ഞാൽ ഈ തെണ്ടലൊഴിവാക്കാമായിരുന്നു… വണ്ടിക്കൂലീം ലാഭം… എന്തേ..? -മർത്ത്യൻ-

  • ദൈവങ്ങളില്ലാത്തൊരു ലോകം

    എത്ര സുന്ദരമായിരിക്കും അല്ലെ..? ദൈവങ്ങളില്ലാത്തൊരു ലോകം മർത്ത്യൻ മാറിയിട്ടും… മാറാതെ… പുരോഗമിക്കാതെ.. പിടിവാശി വിടാതെ.. വഴിപാടുകൾക്കും, കുരുതികൾക്കും വേണ്ടി വായിൽ വെള്ളമൊരുക്കി കാത്തിരിക്കുന്ന ദൈവങ്ങളില്ലാത്തൊരു ലോകം… എത്ര സുന്ദരമായിരിക്കും അല്ലെ..? മതങ്ങൾക്കും, മതഭ്രാന്തർക്കും കപട സ്വാമികൾക്കും, സ്വാമിനികൾക്കും അന്ധവിശ്വാസങ്ങൾക്കും മുൻപിൽ മുട്ടുകുത്തി കണ്ണുമടച്ച് പ്രാർത്ഥിക്കുന്ന ദൈവങ്ങളില്ലാത്തൊരു ലോകം… എത്ര സുന്ദരമായിരിക്കും അല്ലെ..? സ്വർഗം വാഗ്ദാനം ചെയ്ത്… Read More ›

  • ശ്വാന ദർശനം

    തിരക്കുള്ള അറവുശാലകൾക്ക് മുൻപിൽ മണം പിടിച്ച്.. വിശപ്പ് ദാനം ചെയ്യുന്ന അന്ധതയും മറന്ന്… ചോര കട്ടപിടിച്ച തൂക്കിയിട്ട ഇറച്ചിയിൽ കണ്ണും നട്ട്… വെട്ടുമ്പോൾ തെറിച്ചേക്കാവുന്ന തുണ്ടും പ്രതീക്ഷിച്ച്… ചോര പൊടിയുന്ന വെട്ടുകത്തി പാടുകളുമായി അവൻ കാത്തു നിൽക്കും…. വിലകുറഞ്ഞ മദ്യശാലകൾക്കു പുറത്ത് അർദ്ധരാത്രിയിൽ മത്തു പിടിച്ച തലകളും ബലം കുറഞ്ഞ കൈകളും ചുങ്ങി ചുരുങ്ങിയ കണ്ണുകളും… Read More ›

  • സമയം – ഒരു അപസർപ്പക കവിത

    മുറിക്കുള്ളിലെ ഈർപ്പത്തിന് ഒരു പരിചയമില്ലാത്ത മണമായിരുന്നു… ഉള്ളിലേക്ക് എത്തി നോക്കിയപ്പോൾ കർട്ടന്റെ നിറങ്ങളിൽ കുടുങ്ങിപ്പോയ സായാഹ്ന സൂര്യന്റെ രശ്മികളും ക്ഷീണിച്ച് അപ്രത്യക്ഷമായിരുന്നു….. സമയവും എങ്ങോ മറഞ്ഞതു കാരണം ക്ലോക്കിന്റെ സൂജി കറങ്ങാൻ കഴിയാതെ ബുദ്ധിമുട്ടി നിന്നു വിറച്ചു….. കെടാൻ സമയമാകാത്തതു കാരണം ഫയർപ്ലേസിലെ കനലുകളിൽ തീ അവശേഷിച്ച മരക്കഷ്ണങ്ങളെ ആർത്തിയോടെ പുണർന്നു കിടന്നു… ഒരു മൂലയിൽ… Read More ›

  • ഓർമ്മക്കഥകളുണ്ടായിരിക്കണം

    ഓർമ്മകളിൽ മഴയുണ്ടാകണം.. മഴയ്ക്ക്‌ മുൻപേ ഒരു കാത്തിരിപ്പുണ്ടാകണം.. തിരക്കിൽ എപ്പോഴങ്കിലും കുടയെടുക്കാൻ മറന്നിരിക്കണം… നനവും കുളിരും സഹിച്ച് ചൂട് ചായ ഊതിയാറ്റുമ്പോൾ ആവിയുടെ മങ്ങലിൽ അവളെ ആദ്യമായും അവസാനമായും കണ്ടിരിക്കണം…. അങ്ങിനെയും ഓർമ്മകൾ ഉണ്ടായിരിക്കണം… മങ്ങിയതെങ്കിലും ഒരിക്കലും തീരാത്ത, പല പല വഴികളിലൂടെ ഇനിയും സഞ്ചരിക്കാൻ കഴിവുള്ള കൊച്ചു കൊച്ചു ഓർമ്മക്കഥകളുണ്ടായിരിക്കണം….. -മർത്ത്യൻ-

  • സ്വപ്നങ്ങളുടെ അനാഥത്വം

    അലസതയിൽ മുളച്ച് അബദ്ധം മനസ്സിലാക്കി കരഞ്ഞുറങ്ങിയപ്പോൾ അനാവശ്യമായി ചിരിപ്പിച്ചുണർത്തിയിരിക്കണം … ചായം തേപ്പിച്ച് അണിയിച്ചൊരുക്കി കൊതിപ്പിച്ചിട്ടുണ്ടാവണം…. എന്നിട്ട് ജീവൻ കൊടുക്കാൻ മറന്നു പോയിക്കാണും…. അല്ലാതെ എന്തിനിത്രയും നടക്കാതെ പോയ സ്വപ്നങ്ങൾ അനാഥമായി ലോകത്ത് അലഞ്ഞു നടക്കണം…. -മർത്ത്യൻ-

  • നിഴലിന്റെ സ്വാതന്ത്ര്യം

    നിഴലിന്റെ ചുമലിലേക്ക് മോഹങ്ങളും, ഭയങ്ങളും, ദുഖങ്ങളും, പാപങ്ങളും എല്ലാം ഇറക്കി വച്ച് നെഞ്ചത്തേക്ക് ആണിയും അടിച്ചിറക്കി അവശനിലയിലാക്കി നടന്നകന്നപ്പോൾ അവൻ ഓർത്തില്ല ഇഴഞ്ഞു നീങ്ങിയാണെങ്കിലും കൂടെ എത്തുമെന്ന് ഓടി രക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ നിറകണ്ണുകളോടെ അവനെ നോക്കി പറഞ്ഞു… ഞാൻ വിട പറയുന്നു ഇനി നിന്റെ പിന്നാലെ വരില്ല ഇനിയുള്ള ദൂരം തനിച്ച് ഇരുട്ടത്ത് നീ നടന്നു… Read More ›