പൂവുകൾക്കു പകരം മുള്ളുകളെ
സ്നേഹിച്ച പൂന്തോട്ടക്കാരൻ…
വിടർന്നു നിൽക്കുന്ന പൂക്കൾ
മുള്ളുകളെ മറയ്ക്കുന്നത് കണ്ട്
വളരെ സങ്കടപ്പെട്ടു…
ഇറുത്തു കളയാൻ ചെന്നപ്പോൾ
അനുസരണയോടെ ശിരസ്സ്
താഴ്ത്തി നിന്ന പൂക്കളെ
കണ്ട് സംശയിച്ചു നിന്നു…
പൂക്കൾ മിണ്ടാതിരുന്നിടത്ത്
സ്നേഹിച്ച മുള്ളുകൾ തന്നെ
എതിർത്തു മുറിവേൽപ്പിച്ചപ്പോൾ
കുറെ കരഞ്ഞു…
സ്നേഹിച്ചവർ സമ്മാനിക്കുന്ന
മുറിവുകളാണ് മരിക്കുവോളം
മായാതെ എരിഞ്ഞിരിക്കുക
എന്ന തത്ത്വം എന്നിട്ടും
മനസ്സിലാക്കിയില്ല
ആ മരമണ്ടൻ….
-മർത്ത്യൻ-
Categories: കവിത
Leave a Reply