അലസതയിൽ മുളച്ച്
അബദ്ധം മനസ്സിലാക്കി
കരഞ്ഞുറങ്ങിയപ്പോൾ അനാവശ്യമായി
ചിരിപ്പിച്ചുണർത്തിയിരിക്കണം …
ചായം തേപ്പിച്ച് അണിയിച്ചൊരുക്കി
കൊതിപ്പിച്ചിട്ടുണ്ടാവണം….
എന്നിട്ട് ജീവൻ കൊടുക്കാൻ
മറന്നു പോയിക്കാണും….
അല്ലാതെ എന്തിനിത്രയും
നടക്കാതെ പോയ സ്വപ്നങ്ങൾ
അനാഥമായി ലോകത്ത്
അലഞ്ഞു നടക്കണം….
-മർത്ത്യൻ-
Categories: കവിത
Leave a Reply