ഓർമ്മക്കഥകളുണ്ടായിരിക്കണം

ഓർമ്മകളിൽ മഴയുണ്ടാകണം..
മഴയ്ക്ക്‌ മുൻപേ ഒരു കാത്തിരിപ്പുണ്ടാകണം..
തിരക്കിൽ എപ്പോഴങ്കിലും കുടയെടുക്കാൻ
മറന്നിരിക്കണം…
നനവും കുളിരും സഹിച്ച് ചൂട് ചായ

ഊതിയാറ്റുമ്പോൾ ആവിയുടെ മങ്ങലിൽ
അവളെ ആദ്യമായും അവസാനമായും കണ്ടിരിക്കണം….
അങ്ങിനെയും ഓർമ്മകൾ ഉണ്ടായിരിക്കണം…
മങ്ങിയതെങ്കിലും ഒരിക്കലും തീരാത്ത,
പല പല വഴികളിലൂടെ ഇനിയും സഞ്ചരിക്കാൻ
കഴിവുള്ള കൊച്ചു കൊച്ചു
ഓർമ്മക്കഥകളുണ്ടായിരിക്കണം…..
-മർത്ത്യൻ-



Categories: കവിത

Leave a comment

This site uses Akismet to reduce spam. Learn how your comment data is processed.