Recent Posts - page 38
-
ആത്മവിശ്വാസം
കണ്ണ് കൊണ്ട് തുറിച്ച് നോക്കി നക്കെടുത്ത് തെറി വിളിച്ചു നോക്കി ഉപദേശിച്ചു… കരഞ്ഞു പറഞ്ഞു.. മുഷ്ടി ചുരുട്ടി, നെറ്റി ചുളിച്ചു.. എന്നിട്ടോ..? വല്ല മാറ്റവും വന്നോ…? നഹീ….. വരും…ആ വീശി നടക്കുന്ന കൈയ്യെട്ത്ത് കരണക്കുറ്റി നോക്കി ഒന്ന് കൊടുക്കണം എല്ലാം നേരയാകും…. ആത്മവിശ്വാസം കൈവിടരുത്… -മര്ത്ത്യന്-
-
ഭ്രാന്താലയം
ഭ്രാന്താലയത്തിലെ ജീവിതം അവസാനിപ്പിച്ച് ലോകത്തിലേക്ക് ആര്‍ത്തിയോടെ ഇറങ്ങി ചെന്നു വേണ്ടിയിരുന്നില്ല എന്ന് പിന്നെ തോന്നി ഭേദമാവാത്ത പലതരം ഭ്രാന്തുമായി എത്രയെണ്ണമാണിവടെ അലഞ്ഞു നടക്കുന്നത് പണത്തിന്റെയും പവറിന്റെയും, വിദ്വേഷത്തിന്റെയും ഭ്രാന്തില്‍ നിന്നും ഒരിക്കലും മുക്തി നേടാത്തൊരു ഇനം ഇവരുടെ ഇടയില്‍ കഴിഞ്ഞാല്‍ എനിക്കും മുഴുവട്ടാവും.. ഞാന്‍ തിരിച്ചു പോണൂ…. -മര്ത്ത്യന്-
-
സ്വപ്നങ്ങളെ
ഉണരാന്‍ അനുവദിക്കാത്ത സ്വപ്നങ്ങളെ സ്നേഹിച്ച്, ഉറങ്ങാന്‍ അനുവദിക്കാത്ത സ്വപ്നങ്ങളോട് പരിഭവം കാട്ടുന്നത് ശരിയാണോ മര്‍ത്ത്യാ…. -മര്ത്ത്യന്-
-
രാത്രികള്‍
ചില്ല് ഗ്ലാസ്സില്‍ നിറഞ്ഞിരുന്ന സന്ധ്യകളിലേക്ക് മദ്യമൊഴിച്ചപ്പോള്‍ നേരം വെളുത്തതറിഞ്ഞില്ല, ഒരിക്കലും എവിടെ പോയി മറഞ്ഞുവോ എന്റെ ഇന്നലത്തെ രാത്രികള്‍… മര്ത്ത്യന്-
-
തോന്നല്‍
വളരെ ദൂരം ഒരു കാരണവുമില്ലാതെ നടന്നു എന്നൊരു തോന്നല്‍ വെയിലും മഴയും ഒക്കെ കൊണ്ട് അങ്ങിനെ എവിടുന്നോ ഈ ജീവിതത്തിലേക്ക് ആരും വിളിക്കാതെ വലിഞ്ഞു കയറി വന്നവനെ പോലെ…. -മര്ത്ത്യന്-
-
ശരികളും തെറ്റുകളും
നിന്റെ ശരികുളുടെ ലോകത്ത് ഞാന്‍ തെറ്റുകള്‍ ആവര്‍ത്തിച്ചു കൊണ്ടേയിരിക്കുന്നു…. നീ നിന്റെ ശരികളുടെ ലോകത്ത് സന്തോഷത്തോടെ ജീവിക്ക്… ഞാന്‍ നിന്റെ ഒരു തെറ്റായി നിന്റെ കൂടെ എന്നും കഴിഞ്ഞു കൊള്ളാം….. -മര്ത്ത്യന്-
-
ഉണ്ണിയപ്പം
മധുരം…ഉണ്ണിയപ്പാണോ……അല്ല…….അതെ ഉണ്ണിയപ്പം തന്നെ….ഹായ്….അല്ല….”ഹൈ കൊളെസ്ട്രോള്‍” മനസ്സ് പറഞ്ഞു….ശരിയാണ്…പക്ഷെ ഇന്നലെയില്‍ നിന്നും അടര്‍ന്നു വീഴുന്ന ഈ സുന്ദരമായ ഓര്‍മ്മകളെ എങ്ങിനെ പുറംകാലു കൊണ്ട് തട്ടി തെറിപ്പിക്കും….പോടാ കൊളെസ്ട്രോളെ…ഞാന്‍ മലയാളിയാ…പിന്നീട് മരുന്ന് കഴിച്ചോളാം…എനിക്കുമാവാം സഖാവെ ഒരുണ്ണിയപ്പം…. -മര്ത്ത്യന്-
-
കടംകഥ
കടക്കാരുടെ ശല്യം പേടിച്ച് കടയും പൂട്ടി കടപ്പുറത്തിരുന്ന് കടലാസില്‍ പൊതിഞ്ഞ കടല തിന്നുമ്പോള്‍ സൂര്യനെ വിഴുങ്ങിയ കടല്‍ മുന്പില് വന്ന് പറഞ്ഞു . “ഒട്ടും മടിക്കാതെ എന്റെ മടിയിലേക്ക് കടന്നു വരൂ ഇനി ഒര് കടക്കാരും കരക്കാരും ശല്യം ചെയ്യില്ല…. കടമകളുടെ കുടക്കീഴിയില്‍ ഇനിയും കടിച്ചു പിടിച്ച് തൂങ്ങി കിടക്കരുത്..” -മര്ത്ത്യന്-
-
ജിവിതം
വെട്ടി തിരുത്തിക്കളിക്കാന്‍ ഈ ജിവിതം നിന്റെ ഒരിക്കലും പാസാവാത്ത കണക്കു പരീക്ഷയുടെ ഉത്തര കടലാസല്ല. അത് നിന്റെ കവിതകള്‍ പകര്‍ത്തിയെഴുതാനുള്ള മനസ്സിന്റെ ഒരാവിഷ്ക്കാരമാണ്. നിനക്കിഷ്ടമുള്ള പോലെ എഴുത് ഒരുത്തന്റെ ചോദ്യങ്ങള്‍ക്കും ഉത്തരം കൊടുക്കണ്ട…. -മര്ത്ത്യന്-
-
എന്തിനായിരുന്നു..?
നല്ലപിള്ള ചമഞ്ഞ് എന്റെ പള്ളയില്‍ കഠാര കുത്തിയിറക്കുമ്പോള്‍ നിന്റെ കണ്പോളകള് തുറന്നിരുന്നോ…..? ഞാന്‍ നിന്റെ മുഖം കണ്ടത് നീ അറിഞ്ഞിരുന്നോ…? ഓര്‍മ്മ വേണം സുഹൃത്തെ! നിനക്ക് ഏതെങ്കിലും രാത്രിയില്‍… നിദ്രാദേവിയും നിന്റെ വിലകുറഞ്ഞ മദ്യങ്ങളും ഒന്നും ഉറക്കം സമ്മാനിച്ചില്ലെങ്കില്‍ ഞാന്‍ വരും… അന്ന് ഞാന്‍ ചോദിക്കും… എന്തിനായിരുന്നെന്ന്…; നീ പറയണം……. -മര്ത്ത്യന്-
Featured Categories
കവിത ›
-
മർത്ത്യന്റെ നുറുങ്ങുകൾ
January 17, 2016
-
നീതന്നെയാണ് ഞാൻ
January 3, 2016
-
ഞാൻ…..
January 2, 2016
-
ജീവതാളം
August 5, 2015
-
ഒരു അമേരിക്കൻ മണം
July 24, 2015
Pahayan Media ›
-
Decoding Greatness | ബല്ലാത്ത പുസ്തകം
January 26, 2022
-
80 വയസ്സു വരെ നമ്മൾ ജീവിക്കുകയാണെങ്കിൽ 4000 ആഴ്ച്ചകളെ ഉള്ളു | ബല്ലാത്ത പുസ്തകങ്ങൾ
January 3, 2022
-
ബല്ലാത്ത മോട്ടിവിഷം | 2022 വരുമ്പോൾ-5
December 13, 2021
-
ബല്ലാത്ത സിനിമകൾ | 2022 വരുമ്പോൾ-4
December 12, 2021
-
ബല്ലാത്ത പുസ്തകങ്ങൾ | 2022 വരുമ്പോൾ -3
December 10, 2021