ഭ്രാന്താലയത്തിലെ ജീവിതം
അവസാനിപ്പിച്ച് ലോകത്തിലേക്ക്
ആര്‍ത്തിയോടെ ഇറങ്ങി ചെന്നു
വേണ്ടിയിരുന്നില്ല എന്ന് പിന്നെ തോന്നി
ഭേദമാവാത്ത പലതരം ഭ്രാന്തുമായി
എത്രയെണ്ണമാണിവടെ അലഞ്ഞു നടക്കുന്നത്
പണത്തിന്റെയും പവറിന്റെയും,
വിദ്വേഷത്തിന്റെയും ഭ്രാന്തില്‍ നിന്നും
ഒരിക്കലും മുക്തി നേടാത്തൊരു ഇനം
ഇവരുടെ ഇടയില്‍ കഴിഞ്ഞാല്‍
എനിക്കും മുഴുവട്ടാവും..
ഞാന്‍ തിരിച്ചു പോണൂ….
-മര്ത്ത്യന്-
Categories: കവിത
Leave a Reply