Recent Posts - page 37

  • നീയാരാണ്‌..?

    നീയാരാണ്‌..? നിന്റെ നിഴലിന്റെ പേരെന്താണ്…? നീ എന്താണ് പറഞ്ഞത്… അല്ല ഇന്നലെ നീ പറയാന്‍ ശ്രമിച്ചിട്ട് പറയാതെ പോയ ആ വാക്കുകളുടെ അര്‍ത്ഥമെന്താണ്…? നിനക്കെന്തു വേണം…? നമ്മള്‍ തമ്മിലറിയുമോ..? -മര്‍ത്ത്യന്‍-

  • പക്ഷെ ആദ്യം

    ആകാശത്തില്‍ അമര്‍ന്നു പോയ നക്ഷത്രക്കുഞ്ഞുങ്ങളെ പറിച്ചെടുത്ത്‌ പന്തം കത്തിച്ച് പ്രകടനം നടത്തണം അല്ലെ കൊള്ളാം മോഹം നിന്റെ…. പക്ഷെ ആദ്യം ഭൂമിയുടെ മാറില്‍ കരഞ്ഞുറങ്ങി ഇല്ലാതായ കുഞ്ഞോമനകളുടെ ചിതകള്‍ കെട്ടടങ്ങട്ടെ… -മര്‍ത്ത്യന്‍-

  • ന്നാലും…

    അവടെ ചെല്ലുമ്പം ഒര് കാര്യണ്ട്‌ ഓടി നടക്കണ കോഴീനേം തൊഴുത്തില് കെട്ട്യ പശൂനേം കണ്ട് വായേല് വെള്ളെറക്കണ്ട മനസ്സിലായോ… മുത്തശ്ശന്‍ കാണാണ്ടെ ഹോട്ടലില്‍ കൊണ്ടോയിട്ട് ചിക്കന്‍ ബിരിയാണീം ബീഫും വാങ്ങിച്ച് തരാട്ടോ.. -മര്‍ത്ത്യന്‍-

  • തമാശകള്‍

    പൊട്ടി ചിരിച്ച് ചിന്നി ചിതറിപ്പോയി പിന്നെ വിതുമ്പിക്കൊണ്ട് എല്ലാം പെറുക്കിയെടുത്ത് കൊട്ടയിലാക്കി കൊണ്ട് പോയി ഇങ്ങനെയുമുണ്ടോ തമാശകള്‍.. -മര്‍ത്ത്യന്‍-

  • പറഞ്ഞതല്ലേ

    തിരിഞ്ഞ് തിരിഞ്ഞ് അവസാനം ഇവിടെ തന്നെ എത്തിപ്പെട്ടു അല്ലെ…? അന്ന് പറഞ്ഞതല്ലേ കൂടെ പോന്നോളാന്‍…കൂട്ടാക്കീല്ല്യ…സമയം നഷ്ടായി ന്നല്ലാണ്ട് പ്പം ന്തേ ഒര് മെച്ചണ്ടായെ… എന്തോക്ക്യായിരുന്നു വര്‍ത്താനം… ലോകം കാണും… കീഴടക്കും… ഐശ്വര്യാ റായി…. ന്ന്ട്ടോ… ഒക്കെ കഴിഞ്ഞില്ല്യേ… അവളും പ്പാതാ ചീര്‍ത്ത് പോയി…അല്ല പറഞ്ഞാ കേള്‍ക്കണേ… -മര്‍ത്ത്യന്‍-

  • ഭ്രാന്തന്‍

    നീ ആല്‍ത്തറയുടെ അടുത്തെത്തുമ്പോള്‍ എന്നും നില്‍ക്കുന്നത് ഞാന്‍ ശ്രദ്ധിക്കാറുണ്ട് പുതച്ചു മൂടി കിടക്കുന്ന എന്നെ നീ കാണാറുണ്ടാവില്ല പുതപ്പിന്റെ കീറലിലൂടെ ഞാന്‍ നോക്കും ഒരിക്കലും മുഖം കാണാന്‍ കഴിഞ്ഞിട്ടില്ല പക്ഷെ എനിക്ക് നിന്നെ കാണുന്നത് ഇഷ്ടമാണ്… നിന്റെ കെട്ടിയിട്ട മുടിയില്‍ ചൂടിയ മുല്ലപ്പൂവുകളെ കാലുകളില്‍ അലസമായി കിടക്കാറുള്ള കൊലുസുകളെ വേഷ്ടിയുടെ തുമ്പത് മുഖം മറച്ചു നില്‍ക്കാറുള്ള… Read More ›

  • പണയം

    പണയപ്പെടുത്തിയത് വീടല്ല അതിന്റെ ഉള്ളില്‍ വര്‍ഷങ്ങളായി പണിതുയര്‍ത്തിയ ഓര്‍മ്മകളാണ് പണയപ്പെടുത്തിയത് സ്വര്‍ണ്ണമാലയല്ല അതിടെണ്ട കഴുത്ത് തന്നെയാണ് അവര്‍ കഴുത്തിന്‌ വേണ്ടി വരുന്നുണ്ട് അതില്ലാതെ എന്ത് സ്വര്‍ണ്ണം… എന്ത് വീട്… -മര്‍ത്ത്യന്‍-

  • കുന്തം

    കുന്തം വിഴുങ്ങി ഇപ്പോള്‍ തോന്നുന്നു – പുഴുങ്ങിയിട്ട് വിഴുങ്ങാമായിരുന്നു ഇത് പണ്ടാറടങ്ങാന്‍ തീരെ ദഹിക്കുന്നില്ല… -മര്‍ത്ത്യന്‍-

  • ഇഷ്ടം

    ഓടി കിതച്ച് വന്നു നിന്നപ്പോള്‍ മഴപെയ്യുമെന്ന് കരുതിയില്ല അല്ലെ…? സാരമില്ല… എനിക്കിഷ്ടമാണ്.. മഴത്തുള്ളികളില്‍ ഇടകലര്‍ന്ന വിയര്‍പ്പു തുള്ളികളിലെ ഉപ്പു രസം നുകരാന്‍… -മര്‍ത്ത്യന്‍-

  • വരകള്‍

    കാലമേ നീ എന്റെ ഉള്ളം കൈയ്യില്‍ മിനക്കെട്ടിരുന്ന് വരച്ച വരകളെല്ലാം മാഞ്ഞു പോയല്ലോ.. കൈയ്യിലെ ശൂന്യത കാണുമ്പോള്‍ വല്ലാത്തൊരു നഗ്നത.. ഞാനതിലെന്തെങ്കിലും കുത്തിവരക്കട്ടെ…? മാഞ്ഞു പോകാത്ത മഷി കൊണ്ട് …. -മര്‍ത്ത്യന്‍-